Entertainment

“ഹാഫ് ” ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി

വലിയ മുതൽമുടക്കിൽ
വാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായിരിക്കുന്നു.


പ്രധാന ലൊക്കേഷനായിരുന്ന , രാജസ്ഥാനിലെ ജയ്സാൽമീറിൽ നൂറ്റിപ്പത്തോളം ദിവസം നീണ്ടുനിന്ന മാരത്തോൺ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇൻഡ്യയിലെ അവസാന ഷെഡ്യൂൾ. കുട്ടിക്കാനം, വണ്ടിപ്പെരിയാർ ഭാഗങ്ങളിലായി ഇക്കഴിഞ്ഞ ദിവസ്സം പൂർത്തിയാക്കിയത്.


പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ലൊക്കേഷനുകളിൽ നടന്നത്.
ഇനി ശേഷിക്കുന്നത് വിദേശ രാജ്യങ്ങളിലെ ചിത്രീകരണമാണ്.പാരീസ്, റഷ്യ എന്നിവിടങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.


ഡിസംബർ – ജനുവരി മാസങ്ങളിലാണ് ഫോറിൻ ഷെഡ്യൂൾ ചിത്രീകരിക്കുക. ചിത്രീകരണത്തിനു സുഗമമായ സമ്മർ കാലാവസ്ഥയുടെ ആവശ്യകതയാണ് ഈ സമയത്ത് ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നതെന്ന് സംവിധായകൻ സജാദ് വ്യക്തമാക്കി. ഏറെപ്രേക്ഷക പ്രശംസയും, സാമ്പത്തികവിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ  ആൻ, സജീവ്  എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇൻഡ്യക്കകത്തും പുറത്തുമുള്ള മികച്ച സാങ്കേതിക വിദ്യരുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആ കർഷകമാക്കുന്നു.


പൂർണ്ണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.
അതിനനുയോജ്യമായ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യവും പാൻ ഇൻഡ്യൻ സിനിമയായി അവതരിപ്പിക്കവാൻ സഹായകരമാക്കിയിരിക്കുന്നു.
മൈക്ക് , ഗോളം, ഖൽബ്, യു.കെ.ഓക്കെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐശ്വര്യാ രാജ് ( ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) ആണ് നായിക.
ശ്രീകാന്ത് മുരളി, അബ്ബാസ്,റോക്കി മഹാജൻ, ജോജി ജോൺ,മണികണ്ഠൻ, സത്യജിത്ത്,ഷർമ്മി രാജ്, ആഗ്നേഷ്, ആവണി , അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ് . കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.


മലയാള താരങ്ങ ളല്ലാത്ത മറ്റുള്ളവരെല്ലാം
ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള വരാണ്. സംജാദും പ്രവീൺ വിശ്വനാഥുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ
ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ ഇൻഡോനേഷ്യക്കാരൻ വെരിട്രി യൂലിസ് മൻ ആണ്.
റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോർ അസ്
( the night comes for us ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മൻ,
സംഗീതം – മിഥുൻ മുകുന്ദ്,
ഛായാഗ്രഹണം- പാപ്പിനു,
എഡിറ്റിംഗ് – മഹേഷ് ഭുവനന്ദ്,
കലാസംവിധാനം- മോഹൻദാസ്,
കോസ്റ്റ്യും ഡിസൈൻ-, ധന്യ ബാലകൃഷ്ണൻ
മേക്കപ്പ്-നരസിംഹ സ്വാമി ,
സ്റ്റിൽസ് – സിനറ്റ് സേവ്യർ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ് കുമാർ,
അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിബിൻ ജോയ്,
പ്രൊഡക്ഷൻ മാനേജർ-സജയൻ ഉദിയൻകുളങ്ങര,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അബിൻഎടവനക്കാട്,
പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

Sub Editor

Recent Posts

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

13 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

18 hours ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

23 hours ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

2 days ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

2 days ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

2 days ago