Entertainment

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ ടിം ഒന്നിക്കുന്ന മാർക്കോയുടെ ഹിന്ദി പതിപ്പ് റെക്കാർഡ് തുകയ്ക്ക് വിൽപ്പന നടന്നു

സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപുർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക.

അതിൻ നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോൾ ഹനീഫ് അദേനി തിരക്കഥ രചിച്ച്  സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻനായകനാകുന്ന മാർക്കോ എന്ന

 ചിത്രത്തിൻ്റെ ഹിന്ദിപ്പതിപ്പ് ആദ്യം തന്നെ വിറ്റുപോയിരിക്കുന്നത്. ഇത് ഒരു മലയാള ചിത്രത്തിൽ ആദ്യ അനുഭവം കൂടിയാണ്. ഇത് ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു.

അഞ്ചു കോടി രൂപ ഔട്ട് റൈറ്റ് ആയും അമ്പതു ശതമാനം തീയേറ്റർ ഷെയർ നൽകിയുമാണ് ബോളിവുഡ്ഡിലെ ഒരു പ്രമുഖ നിർമ്മാണക്കമ്പനി ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത്. പൂർണ്ണമായും ആക്ഷൻ – വയലൻസ് ചിത്രമായ മാർക്കോയെ ഒരു ബോളിവുഡ് സിനിമയെ വെല്ലും വിധത്തിലാണ് ഹനീഫ് അദേനി അവതരിപ്പിക്കുന്നത്. 

ഏതു ഭാഷക്കും ഒരു പോലെ ആസ്വദിക്കാവുന്ന രീതിയിൽ ഒരു യുണിവേഴ്സൽ ചിത്രമായിട്ടാണവതരണം.

കെ.ജി.എഫ്, സലാർ തുടങ്ങിയ വൻ ചിത്രങ്ങൾക്കു സംഗീതം ഒരുക്കിയ രവി ബസ് റൂർ ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത് ഈ ചിത്രത്തിൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും മികച്ച സംഘട്ടന സംവിധായകരായ കാലെ കിംഗ്സൺ, സ്റ്റണ്ട് സെൽവ, ഫെലിക്സ് എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ ഒരുക്കുന്നത്.

ക്യുബ്സ് ഇൻ്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ഷെറീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിലേയും, ഇൻഡ്യയിലെ ഇതര ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

മൂന്നാർ, ഫോർട്ട് കൊച്ചി, തായ്ലാൻ്റ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകാകുന്നത്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

18 കാരിയുടെ മരണം; ചികിത്സാ പിഴവ് സമ്മതിച്ച് ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സർജൻ

മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…

12 mins ago

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം; ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…

46 mins ago

ടെക്സസിലെ ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…

47 mins ago

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…

49 mins ago

വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ പോരാട്ടം; സിവിൽ റൈറ്റ്സ് അഭിഭാഷക മഞ്ജുഷ കുൽക്കർണി കാലിഫോർണിയ സംസ്ഥാന കമ്മീഷനിൽ

കാലിഫോർണിയ: ഗവർണർ ഗാവിൻ ന്യൂസം പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുൽക്കർണിയെ 'സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക്…

52 mins ago

ടെക്സസിലെ ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…

53 mins ago