ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു.
ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യമായും അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണത്തിൻ്റെ ഭാഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഭാവന, അനുമോഹൻ, ഡെയ്ൻ ഡേവിഡ്, ജി.സുരേഷ് കുമാർ, ചന്തു നാഥ് എന്നിവരും ഈ രംഗങ്ങളിൽ അഭിനയരംഗത്തുണ്ട്.
പൂർണ്ണമായും സസ്പെൻസ്, ഹൊറർ, ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റ മൂഡിനൊപ്പമുള്ള രംഗങ്ങളാണു് വീഡിയോയിൽ ദൃശ്യമാകുന്നത്.
ഇത്തരമൊരു ചിത്രത്തിൻ്റെ എല്ലാ ഉദ്വേഗതയും നില നിർത്തിയാണ് ഷാജി കൈലാസിൻ്റെ അവതരണവും.
അതിഥി രവി, അജ്മൽ അമീർ ,രാഹുൽ മാധവ്, ബിജു പപ്പൻ, നന്ദു, രഞ്ജി പണിക്കർ , വിജയകുമാർ കോട്ടയം നസീർ, ,ദിവ്യാ നായർ, സുധി പാലക്കാട്, സോനു, എന്നിവരും പ്രധാന താരങ്ങളാണ്.
നിഖിൽ ആനന്ദിൻ്റേതാണ് തിരക്കഥ
ഗാനങ്ങൾ – സന്തോഷ് വർമ്മ, ഹരിനാരായണൻ
സംഗീതം – കൈലാസ് മേനോൻ.
ഛായാഗ്രഹണം – ജാക്സൺ ജോൺസൺ.
എഡിറ്റിംഗ് – അജാസ് മുഹമ്മദ്.
കലാസംവിധാനം – ബോബൻ.
മേക്കപ്പ് – പി.വി.ശങ്കർ.
കോസ്റ്റ്യം ഡിസൈൻ –
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ .
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രതാപൻ കല്ലിയൂർ , ഷെറിൻ സ്റ്റാൻലി .
പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു.ജെ.
ജയലക്ഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഉർവശി തീയേറ്റേഴ്സ് ഇന ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ഹരി തിരുമല.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…