നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
.രണ്ടു ഷെഡ്യൂകളിലായി എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നത്.
കോട്ടയം, കട്ടപ്പന, തൊടുപുഴ, ഈരാറ്റുപേട്ട. കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
അന്വേഷണങ്ങളുടെ കഥ പറയുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരസമ്പന്നവും വൻ ബഡ്ജറ്റിലും ഒരുങ്ങുന്ന ചിത്രമായിരിക്കും
തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു .വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കാപ്പക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തോടൊപ്പം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഡിനോഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം
നടന്നു വരുന്നുണ്ട്.
കമൽ- ആസിഫ് അലി ചിത്രം, വൈശാഖ് – ജിനു.വി.ഏബ്രഹാം – പ്രഥ്വിരാജ് ചിത്രം തുടങ്ങിയവയാണ് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ അടുത്ത പ്രൊജക്റ്റുകൾ
അന്വേഷകരുടെ കഥയല്ല
അന്വേഷണങ്ങളുടെ കഥയാണ്
എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ എസ്.ഐ.ആനന്ദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.
എഴുപതോളം വരുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യമുള്ള ഈ ചിത്രത്തിൽ
ഷമ്മി തിലകൻ, സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ്, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട്, ജയ്സ് ജോർജ്, അർത്ഥനാ ബിനു, അശ്വതി മനോഹരൻ, കെ.കെ.സുധാകരൻ, മനുഷി കെർ ,അനഘ സുരേന്ദ്രൻ, റിനി ശ്രരണ്യ കെ.കെ.സുധാകരൻ എന്നിവരൊക്കെ അഭിനേതാക്കളിലെ പ്രധാനികളാണ് ‘
ജിനു.വി.ഏബ്രഹാമിൻ്റേ
താണ് ഈ ചിത്രത്തിൻ്റെ തിരക്കഥ.
.സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു ‘
.ഗൗതം ശങ്കറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – സൈജു ശ്രീധർ.
കലാസംവിധാനം -ദിലീപ് നാഥ് ‘
മേക്കപ്പ് – സജി കാട്ടാക്കട
കോസ്റ്യും – ഡിസൈൻ.സമീരാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ.
പ്രൊഡക്ഷൻ എക്സിക്യട്ടീസ്.പ്രതാപൻ കല്ലിയൂർ ‘
പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു.ജെ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…