ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം – 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും കഥ പറയുന്ന ദൃശ്യം 3 ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 22നാണ് ദൃശ്യം 3 ആരംഭിച്ചത്. കൊച്ചിയും, തൊടുപുഴയുമായിരുന്നു ലൊക്കേഷനുകൾ. ഡിസംബർ രണ്ടിന് കൊച്ചിയിലെ ലൊക്കേഷനിലായിരുന്നു പായ്ക്കപ്പ്.
റിലീസ്സിനു മുമ്പ് തന്നെ 350 കോടി രൂപാ പ്രീ ബിസിനസ്സ് നേടിക്കൊണ്ട് വലിയ ഹൈപ്പ് നേടിയിയ ഇൻഡ്യയിലെ പ്രാദേശിക ചിത്രമെന്ന ഖ്യാതിയും ദൃശ്യം – 3 ക്ക് സ്വന്തം. ചിത്രത്തിലെ ലാസ്റ്റ് ഷോട്ട് പറയുന്നതിനു മുമ്പ് ജോർജുകുട്ടി കറക്റ്റ് ആണോ എല്ലാവരും പറഞ്ഞപ്പോൾ ഒരു ഡൗട്ട്? എന്ന് മോഹൻലാൽ ചോദിക്കുന്നത് പുറത്തുവിട്ട വീഡിയോയിൽ കേൾക്കാം.
പിന്നീട് മോഹൻലാൽ, നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവരേയും ആശ്ലേഷിക്കുന്നതും, കേക്കുമുറിച്ച് സന്തോഷം പങ്കുവയ്ക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നു. ഫാമിലി ത്രില്ലർ ജോണറിലാണ് ദൃശ്യം എത്തുന്നത്. ഒരുപക്ഷെ ഈ ജോണറിലെ ആദ്യ ചിത്രവും ദൃശ്യം തന്നെയായിരിക്കും.
ആ ചിത്രത്തിൻ്റെ സ്വീകാര്യത ദൃശ്യം 2 വിലും എത്തി. ദൃശ്യം പോലെ തന്നെ ദൃശ്യം -2 വിൻ്റെ വിജയവുമാണ് ദൃശ്യം സീരിസ്സിലെ മൂന്നാം ഭാഗത്ത് എത്തിച്ചേർന്നത്. ദൃശ്യം 2 വിനു ശേഷം 3. യിതലത്തുമ്പോൾ , നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളയിരിക്കും ചിത്രത്തിൻ്റെ കഥാഗതിയിലെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.
കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും അവതരിപ്പിച്ച സസ്പെൻസുകൾ പോലെ ഈ ചിത്രത്തിലും വലിയ ട്വിസ്റ്റുകളും, സസ്പെൻസും പ്രേക്ഷ കർ പ്രതീക്ഷിക്കുന്നു. ദൃശ്യം 2 വും അന്യഭാഷകളിൽ റീമേക്ക് ചെയ്യപ്പെടാൻ പോവുകയാണ്. അതിനു മുമ്പുതന്നെ ദൃശ്യം 3 പ്രദർശനത്തിനെത്തും. ദൃശ്യം – 3 ചിത്രീകരണം പൂർത്തിയാക്കിയ മോഹൻലാൽ ജയിലർ 2വിൽ അഭിനയിക്കാനായി ഗോവയിലേക്ക് പറന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…