Entertainment

ഇവിടെ ഒരു കൊലപാതകം നടന്നിട്ട്  മുപ്പത്തിയാറു മണിക്കൂറായി ‘ഈ തനി നിറം’ എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസർ എത്തി

ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ….
ഇത് ഇവന്മാരും ആ , നവാസും കൂടി ഒപ്പിച്ച പണിയാണ് ….
അങ്ങനെയൊന്നുമല്ലങ്കിലോ?
ഒരാളെക്കൂടി കിട്ടണം…
ഇവിടെ നമ്മളാരും എക്സ്പെക്റ്റ് ചെയ്യാത്ത ..
രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിലെ പ്രസക്ത ഭാഗങ്ങളാണ്.


അനൂപ് മേനോൻ്റെ ചടുലമായ ഈ സംഭാഷണങ്ങൾ ഒരു സമർത്ഥനായ പൊലീസ ഉദ്യോഗസ്ഥൻ്റേതെന്ന് വ്യക്തം.
ഒരു കൊലപാതകവും, അതിൻ്റെ ചുരുളുകൾ നിവർത്തുന്നതുമാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ്  പുറത്തുവിട്ട ടീസറിൽ നിന്നും മനസ്സിലാക്കാവുന്നത്.
പൂർണ്ണമായും, ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തേക്കുറിച്ചു പറയാം.
ഫെബ്രുവരി പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്ന തിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരി ക്കുന്നത്.
പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്.
അതിഭാവുകത്വങ്ങളില്ലാതെ, തികച്ചും റിയലിസ്റ്റിക്കായിട്ടുള്ള ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ.
എസ്. ഐ. ഫെലിക്സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു.
നോബി, രമേഷ് പിഷാരടി, ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം) ശൈലജഅമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ , ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്,രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ -അംബിക കണ്ണൻബായ്.
ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത് ‘
സംഗീതം – നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ.
ഛായാഗ്രഹണം – പ്രദീപ് നായർ.
എഡിറ്റിംഗ് അജുഅജയ്.
കലാസംവിധാനം = അശോക് നാരായണൻ.
കോസ്റ്റ്യൂം ഡിസൈൻ – അശോക് നാരായണൻ.
മേക്കപ്പ് – റാണാപ്രതാപ്.
മേക്കപ്പ്- രാജേഷ് രവി.
സ്‌റ്റിൽസ് – സാബി ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജു സമഞ്ജസ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസൻ്റ് സൂര്യ
പരസ്യകല -എസ്. കെ.ഡി.
ഫിനാൻസ് കൺട്രോളർ.- ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ,
പ്രൊജക്റ്റ് ഡിസൈനർ – ആനന്ദ് പയ്യന്നൂർ, പാലാ ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഗ്രോസറി വിലയിൽ ഏകദേശം 7% വർധന, രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വർധനവ്

കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പലചരക്ക് വിലകൾ ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐറിഷ് സൂപ്പർമാർക്കറ്റുകളിലെ…

1 hour ago

അയർലണ്ടിൽ വ്യാജ പരസ്യങ്ങളിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നേടിയത് 32 മില്യൺ യൂറോ

അയർലണ്ടിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള തട്ടിപ്പ് പരസ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ €32 മില്യൺ വരുമാനം…

4 hours ago

ആടിലെ അഭിനേതാക്കൾ ഒറിജിനൽ കഥാപാത്രങ്ങളായി പോസ്റ്റർ എത്തി

ആടിൻ്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും അറക്കൽ,അബുവും സാത്താൻ സേവ്യറും സർബത്ത്…

22 hours ago

ന്യൂയോർക്കിൽ ജൂതവിരുദ്ധത പടരുന്നു; മേയർ മാംദാനിക്കെതിരെ പ്രതിഷേധം ശക്തം

ന്യൂയോർക്ക്: നഗരത്തിൽ ജൂതവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെ പുതിയ മേയർ സോഹ്‌റാൻ മാംദാനിക്കെതിരെ ജൂത സമൂഹം രംഗത്ത്.…

1 day ago

വലേറിയയും കാമിലയും; വൈറൽ ‘ഇരട്ടകളുടെ’ പിന്നിലെ ഞെട്ടിക്കുന്ന സത്യമെന്ത്?

മിയാമിഫ്ലോറിഡ):സോഷ്യൽ മീഡിയയിൽ 3 ലക്ഷത്തോളം ഫോളോവേഴ്‌സുമായി തരംഗം സൃഷ്ടിച്ച വലേറിയ, കാമില എന്നീ "ഒട്ടിച്ചേർന്ന ഇരട്ടകളുടെ" സത്യാവസ്ഥ പുറത്ത്. ഇവർ…

1 day ago

ഡാളസ്സിൽ സംഘർഷം; കത്തിക്കുത്തിൽ രണ്ട് മരണം, ഒരാൾക്ക് പരിക്ക്

ഡാളസ്: ഡാളസിലെ ഡീപ് എല്ലുമിലുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:36-ഓടെ 400 നോർത്ത് ഗുഡ്…

1 day ago