വ്യത്യസ്ഥമായ രണ്ടു ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ജി.പ്രജേഷ് സെൻ.ക്യാപ്റ്റൻ വെള്ളം എന്നീ ചിത്രങ്ങളാണ് പ്രജേഷ് സെന്നിൻ്റെ ചിത്രങ്ങൾഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു ഈ ചിത്രങ്ങൾ.പ്രജേഷ് സെന്നിൻ്റെ മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സോനാ ‘ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് ബി.രാകേഷ് യുണിവേഴ്സൽ സിനിമാസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു.: ഒരു റേഡിയോ ജോക്കിയുടെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.ആർ.ജെ.ശങ്കർ. – അതാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേരു്.
ആർ.ജെ.കൾ എപ്പോഴും പ്രേഷകരുടെ ഇഷ്ട കഥാപാത്രണമാണ്. വശ്യമായ വാക്ചാതുര്യത്തോടെ പ്രേഷകരെ വശീകരിക്കുന്ന കഥാപാത്രണ്ടാൾ. ഇവിടെ ശങ്കറും അങ്ങനത്തെ ഒരു കഥാപാത്രമാണ്.ആർ.ജെ.ശങ്കറിൻ്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരികയാണ് ഡോ-രശ്മി.ഡോ.രശ്മിയുടെ സാന്നിദ്ധ്യം ശങ്കറിൻ്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചില മാറ്റങ്ങമാണ് ഏറെ ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിലൂടെ പ്രജേഷ് സെൻ അവതരിപ്പിക്കുന്നത്.
മഞ്ജു വാര്യരാണ് ഡോ.രശ്മിയെ അവതരിപ്പിക്കന്നത്.മഞ്ജുവിൻ്റെ ഏറെ അഭിനയസാദ്ധ്യതകൾ നിറഞ്ഞ ഒരു കഥാപാത്രമായിരിക്കുമിത്. ശിവദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജോണി ആൻ്റണി, സുധീർ കരമന, സോഹൻ സീനുലാൽ, അരുൺ, ജി.സുരേഷ് കുമാർ, ഗൗതമി നായർ, ദേവി അജിത്, എന്നിവർക്കൊപ്പം പ്രശസ്ത സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദ്യം അതിഥി താരങ്ങളായും അഭിനയിക്കുന്നു.ഹരിനാരായണൻ്റെ വരികൾക്ക് എം.ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു.വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും-ബി ജിത് ബാല എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം – ത്യാഗു തവനൂർ.മേക്കപ്പ്.പ്രദീപ് രംഗൻ -കോസ്റ്റ്യം -ഡിസൈൻസ മീരാസ നിഷ്.ചീഫ് അസോസ്സയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ.പ്രോജക്റ്റ് ഡിസൈനർ – ബാദ്ഷ.പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്. ഫോട്ടോ – ലിബിസൺ ഗോപി.
വാഴൂർ ജോസ്
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…