തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കാമ്പസ് സൗഹൃദവും, പ്രണയവും കോർത്തിണക്കി
ഈ പ്രായ ത്തിൻ്റെ രുചി ഭേദങ്ങളോടെ അവതരിപ്പിക്കുന്ന ചിത്രമാണ്
ജാൻവി.
ജാൻവി എന്ന പെൺകുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
ഏറെയും കൗമാരക്കാരായ പുതിയ കുട്ടികളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മാജിക്ക് ഡിസൈൻസ് സ്റ്റുഡിയോയുടെ ബാനറിൽ
രാജേന്ദ്രൻ തേവശ്ശേരി ഈ ചിത്രം സംവിധാനം ചെയ്യുന്നു.
സിയാദ് പറമ്പിൽ, സുരേഷ് കോച്ചേരി, രാജേന്ദ്രൻ തേവശ്ശേരി. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ഈ പോസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.പ്രത്യേ
കിച്ചും കൗമാരക്കാർക്കിടയിൽ നിന്നും.
പ്രീതി, രാഹുൽ രാധാകൃഷ്ണൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൈശാഖ്, സന ഫർഹാന ,ജോയ് മാത്യു.ദേവൻ, കോട്ടയം പ്രദീപ്, മഹിമാ, മഞ്ജു സതീഷ്, നന്ദകിഷോർ, രമാദേവി എന്നിവരും പ്രധാന താരങ്ങളാണ്.
കഥ – സതീശൻ അന്നമനട .
തിരക്കഥ സംഭാഷണം – രൂപേഷ് രവി.
വയലാർ ശരത്ച്ചന്ദ്രവർമ്മ, ജോഫി തരകൻ.ഹരിനാരായണൻ, എന്നിവരുടെ ഗാനങ്ങൾക്ക് റാം സുരേന്ദ്രൻ ഇനണം പകർത്തിരിക്കുന്നു.
അനീഷ് രവീന്ദ്രൻ ഛായാഗ്രഹണവും
റിസാൽ ജയ്നി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -അപ്പുണ്ണി സാജൻ.
മേക്കപ്പ് – ബിനു അജയ്.
കോസ്റ്റ്യും – ഡിസൈൻ – അനസ് ആലപ്പുഴ. ആക്ഷൻ – അഷറഫ് ഗുരുക്കൾ
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രാജീവ് എരുമേലി, മോഹൻ കൊടുമ്പിള്ളി,
പ്രൊജക്റ്റ് ഡിസൈനർ – മിഥുൻ ഗോപിനാഥ്.
ഫിനാൻസ് കൺട്രോളർ- നിഖിൽ ചാക്കോ,
പ്രൊഡക്ഷൻ കൺട്രോളർ- ക്ലിൻ്റൺ പെരേര .
വാഴൂർ ജോസ്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…