ഏപ്രിൽ പതിനേഴ് തിങ്കളാഴ്ച്ചതലശ്ശേരി യിലെ പ്രസിദ്ധമായ ആണ്ടല്ലൂർക്കാവ് ക്ഷേത്രത്തിൽ ജീസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ആരംഭം കുറിച്ചു. വിഷു ആഘോഷം തിരുവതാംകൂറിനേക്കാളും പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത് മലബാറിലാണ്. വിഷുവിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പു തന്നെ ഇവിടേക്ക് ഒരു ചിത്രമെത്തുന്നത് പരിസരവാസികൾക്കും ഏറെ കൗതുകമായിരുന്നു.
അണിയായറ പ്രവർത്തകരും ബസുമിത്രാദികളും ചലച്ചിത പ്രവർത്തകരും പങ്കെടുത്ത തികച്ചും ലളിതമായ ചാങ്ങിലാണ് ചടങ്ങുകൾ നടന്നത്.അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസ്റ്റി യേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ , സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ആസിഫ് അലിയുടെ പത്നി ശീമതി സാമാ ആസിഫ് അലി സ്വിച്ചോൺ കർമ്മം നിർവഹിച്ചു. മകൻ ആദം ആസിഫ് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്.ലിബർട്ടി ബഷീർ, നടനും സംവിധായകനുമായ മൃദുൽ നായർ, മോസയിലെ കുതിര മീനുകൾ എന്ന ചിത്രത്തിന്റെ സംവിധായകൻ അജിത്ത് പിള്ള തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ജിസ് ജോയ് യുടെ ആദ്യ മാസ് ചിത്രമായിരിക്കും ഇത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി, ഒരുക്കുന്ന ഇൻവസ്റ്റിഗേറ്റീവ് മാസ് . ചിത മായി യിരിക്കുമിത്.ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽഅനുശ്രീ, റീനു മാത്യൂസ്, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ , ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, – നന്ദൻ ഉണ്ണി .ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്സമൂഹത്തിൽ ഉത്തരവാദിത്വമുള്ള . പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേർ. അവരുടെ . ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് പൂർണ്ണമായും മാസ് ഇൻ വസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്നത്.
ജീസ് ജോയിയുടെ ചിത്രങ്ങളിൽ ഏറ്റവും മുതൽ മുടക്കുള്ളതും മാസ് ചിത്രവുമാണിത്.മലബാറിലെ ഗ്രാമങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.നവാഗതരായ ആനന്ദ് തേവർക്കാട്ട് – ശരത്ത് പെരുമ്പാവൂർ എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -ഛായാഗ്രഹണം – – ശരൺ വേലായുധൻ.എഡിറ്റിംഗ് – സൂരജ്. ഈ . എസ്.കലാസംവിധാനം – അജയൻ മങ്ങാട്.മേക്കപ്പ് – റോണക്സ് സേവ്യർ .കോസ്റ്റ്യും – ഡിസൈൻ – ജിഷാദ്ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ — സാഗർ -അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ്ഫർഹാൻസ് പി. ഫൈസൽ, അഭിജിത്ത്.കെ.എസ്. പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി.പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ.കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – അരുൺ പയ്യടിമീത്തൽ
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
.
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…