തിരുവനന്തപുരം: മലയാള ചലച്ചിത്ര ഗാനരംഗത്തെ യുവസംഗീത പ്രതിഭകള്‍ക്കായി മൈത്രി ബുക്സും,എവര്‍ഗ്രീന്‍ ബുക്സും ജോണ്‍സണ്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ‘ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരം 2020’ ന്റെ സമര്‍പ്പണം ഇന്ന് (14-11-2020 ശനിയാഴ്ച)വൈകുന്നേരം 4 മണിക്ക് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടക്കും.
ചലച്ചിത്ര സംഗീത സംവിധായകന്‍ ശ്രീ.ജെറി അമല്‍ദേവ്,ചലച്ചിത്ര ഗാനരചയിതാവ് ശ്രീ.ആര്‍.കെ.ദാമോദരന്‍, മുന്‍ എം.പി ശ്രീ.പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീ.പാമ്പള്ളി, ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീ.ഷിബു ജി.സുശീലന്‍, സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ.സബീര്‍ തിരുമല ജോണ്‍സണ്‍ മാസ്റ്ററുടെ പത്‌നി ശ്രീമതി.റാണി ജോണ്‍സണ്‍,ജോണ്‍സണ്‍ മാസ്റ്ററുടെ സഹോദരന്‍ ശ്രീ.ജോര്‍ജ്ജ് തട്ടില്‍,മൈത്രി ബുക്‌സ് ഡയറക്ടര്‍ ശ്രീ. ലാല്‍സലാം തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.
ചലച്ചിത്ര സംഗീത സംവിധായകന്‍ ശ്രീ.സതീഷ് രാമചന്ദ്രന്‍, ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ.വിജേഷ് ഗോപാല്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പുതിയ തലമുറയില്‍ ഉയര്‍ന്നു വരുന്ന സംഗീത പ്രതിഭയാണ് സതീഷ് രാമചന്ദ്രന്‍. മണ്‍മറഞ്ഞ സംഗീജ്ഞന്‍ ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായ സതിഷ് രാമചന്ദ്രന്‍ ഇതിനകം അഞ്ചോളം ചലച്ചിത്രങ്ങള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഐഡിയ സ്റ്റാര്‍സിംഗര്‍, മഞ്ച് സ്റ്റാര്‍സിംഗര്‍ എന്നിവയുടെ ഗ്രൂമിങ് ഇന്‍ചാര്‍ജായും സതീഷ് രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തട്ടുമ്പുറത്ത് അച്ചുതന്‍, മധുരനാരങ്ങ, 41 തുടങ്ങിയ നിരവധി ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകനാണ് വിജേഷ് ഗോപാല്‍.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…