എൺപതുകാരനായ ഔസേപ്പിനെ അഭപാളികളിൽ അനശ്വരമാക്കുകയാണ് വിജയരാഘവൻ. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി നിർമ്മിക്കുന്നു. നിരവധി ആഡ് ഫിലിമുകൾ ഒരുക്കി ശ്രദ്ധ നേടിക്കൊണ്ടാണ് ശരത് ചന്ദ്രൻ, തൻ്റെ ആദ്യ ഫീച്ചർ ഫിലിം ഒരുക്കുന്നത്.
മലമുകളിൽ കാടിനോടും, മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിച്ചും പണം പലിശക്കു കൊടുത്തു കൊണ്ടും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്. മൂന്നാൺമക്കൾ. മൂത്ത രണ്ടു പേരും ഉന്നത പദവികളിൽ.
മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാറ്റിൻ്റേയും നിയന്ത്രണം തൻ്റെ കൈകളിൽത്തന്നെയാണ്. ഈ കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില അന്തർ നാടകങ്ങൾ അരങ്ങേറുകയായി. ചാരം മൂടിക്കിടക്കുന്ന കനൽക്കട്ടപോലെ സംഘർഭരിതമായി ഒസേപ്പിൻ്റെ തറവാട്.
ആ സംഘർഷത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്നതെന്ത്?.
മനസ്സിൽ നൊമ്പരത്തിൻ്റെ മുറിപ്പാടുമായി ഒരു കുടുംബത്തിൻ്റെ കഥ പറയുകയാണ് ഔസേപ്പിൻ്റ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ.
കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ – ഫസൽ ഹസൻ
സംഗീതം -സുമേഷ് പരമേശ്വർ.
ഛായാഗ്രഹണം -അരവിന്ദ് കണ്ണാ ബീരൻ.
എഡിറ്റിംഗ്-ബി.അജിത് കുമാർ.
പ്രൊഡക്ഷൻ ഡിസൈൻ – അർക്കൻ എസ്. കർമ്മ.
മേക്കപ്പ് – നരസിംഹസ്വാമി.
കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സ്ലീബാ വർഗീസ്, സുശീൽ തോമസ്.
ലൊക്കേഷൻ മാനേജർ -നിക്സൻ കുട്ടിക്കാനം.
പ്രൊഡക്ഷൻ മാനേജർ – ശിവപ്രസാദ്.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – സിൻജോ ഒറ്റത്തെക്കൽ.
കുട്ടിക്കാനം, പീരുമേട്, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി
ക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ബിജിത്ത് ധർമ്മടം.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…