കോവിഡ് മഹാമാരിയുടെ വലിയ പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ ജനുവരി അവസാനം പ്രദർശനത്തിനെത്തിയ ചിത്രമാണ് സമദ് മങ്കട സംവിധാനം ചെയ്ത കാറ്റ് കടൽ അതിരുകൾ എന്ന ചിത്രം വീണ്ടും ഓ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആരംഭിച്ചിരിക്കുന്ന ആക്-ഷൻ'(action) എന്ന ഓ.ടി.ടി. പ്ലാറ്റ്ഫോമിലൂടെപ്രേഷകർക്കു മുന്നിലെത്തുന്നു.
ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് പത്തൊമ്പതിനാണ്ഈ ‘ഓ .ടി .ടി .പ്ലാറ്റ്ഫോമിലൂടെ എത്തുന്നത്. വളരെ വിവാദമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിലൂടെ സമദ് മങ്കട അവതരിപ്പിക്കുന്നത്. ടിബറ്റൻ ജനതയുടെ പലായനവും പൗരത്വ വിഷയവുമാണ് ഈ ചിത്രത്തിൻ്റെ കാതലായ പ്രമേയം.സെൻസർ ബോർഡിൻ്റെ ശക്തമായ എതിർപ്പുകൾ ഈ ചിത്രത്തിൻ്റെ പ്രദർശനത്തെ ഏറെ വൈകിപ്പിച്ചിരുന്നു.
പിന്നീട് റിവൈസിംഗ് കമ്മറ്റി പരിഗണിക്കുകയും സിനിമയിൽ ഉപയോഗിച്ചിട്ടുള്ള ‘പൗരത്വബിൽ’ എന്ന വാക്കും പശു’ എന്ന വാക്കും ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.ഇതനുസരിച്ചാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയതും. ജിയോ ക്രിസ്റ്റി എന്ന ഗവേഷക വിദ്യാർത്ഥിയുംആബിദ ഹസ്സൻ എന്ന ഒരു യുവ മാധ്യമ പ്രവർത്തകയും നടത്തുന്ന രണ്ട് വ്യത്യസ്ഥമായ യാത്രകളിലൂടെയാണ് കഥ വികസിക്കുന്നത്.അനുമോഹൻ, ലിയോണാലി ഷോയ്, കൈലാഷ്, അനിൽ മുരളി, ഡോ.വേണുഗോപാൽ, ശരൺ, തുടങ്ങിയവർക്കൊപ്പം ധാ വാലാമോ എന്ന ടിബറ്റൻ യുവതിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവർക്കൊപ്പം നിരവധി ടി ബറ്റൻ അഭയാർത്ഥികളും അഭിനയിക്കുന്നു. കൊക്കൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി.ഈ.കെ.യാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വാഴൂർ ജോസ്.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…