Entertainment

കളിഗമിനാർ ആരംഭിച്ചു

വളരെയധികം കൗതുകങ്ങളും ദുരൂഹതകളും നിറഞ്ഞ ഒരു സിനിമയാണ്
കളിഗമിനാർ.
മിറാക്കിൾ ആൻ്റ് മാജിക് മൂവി ഹൗസ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്നു.

ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും പൂജാ ചടങ്ങും ഇക്കഴിഞ്ഞ ജൂൺ അഞ്ച് ഞായറാഴ്‌ച്ച കൊച്ചിയിലെ സ്യൂൺസ് ഹോട്ടലിൽ വച്ചു നടന്നു ലളിതമായി നടന്ന ചടങ്ങിൽ ചലച്ചിത്ര ,സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലുള്ളവരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ ടി.ജെ.വിനോദ് എം.എൽ.എ,ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.

തുടർന്ന്‌ പ്രശസ്ത സംവിധായകന സിബി മലയിൽ, ചലച്ചിത്രനിർമ്മാതാവ് വി.വി.ആൻ്റണി, ശ്രീമതി കെ.പി.എ.സി.ലീല, ഡോ.റോണി, ഉണ്ണിലാൽ, നവാസ് വള്ളിക്കുന്ന്, സംഗീത സംവിധായകൻ മെജോ ജോസഫ്, ടിറ്റോ വിൽസൻ, എന്നിവർ ഈ ചടങ്ങു പൂർത്തീകരിച്ചു.


ടി.ജെ.വിനോദ് എം.എൽ.എ, സിബി മലയിൽ, വി.വി.ആൻ്റണി.’ കെ.പി.എ.സി.ലീല, ഡോ.റോണി, നവാസ് വള്ളിക്കുന്ന്, ടാറ്റുവിൽസൻ, മെജോ ജോസഫ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു.
സിബി മലയിൽ ഫസ്റ്റ് ക്ലാപ്പും നൽകി.

ഇന്ദ്രൻസ്, സായ്കുമാർ, ‘
മാമുക്കോയ, ഡോ.റോണി രാജ്, നവാസ് വള്ളിക്കുന്ന്, ഉണ്ണിലാൽ, ടിറ്റു വിൽസൻ,
അസീസ് നെടുമങ്ങാട്, ശ്രീലക്ഷ്മി, ആതിര, കൃഷ്ണേന്ദു, അർഫാസ് ഇക്ബാൽ, അജിത് കലാഭവൻ, എന്നിവർ പ്രധാന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഷഫീർ സെയ്ദ് – ഫിറോസ് ബാബു എന്നിവരുടേതാണു തിരക്കഥ
‘റഫീഖ് അഹമ്മദ് -ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് ഈണം പകർന്നിരിക്കുന്നു.
ഗുരുപ്രസാദ് ഛായാഗ്രഹണവും നവീൻ പി.വിജയൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ് – പ്രദീപ് വിതുര .
കോസ്റ്റ്യും – ഡിസൈൻ – ബ്യൂസി ബേബി ജോൺ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂ പ്പറമ്പിൽ .
പ്രൊജക്റ്റ്. ഡിസൈനർ – അനുക്കുട്ടൻ – ഏറ്റുമാന്നൂർ
,ജൂൺ ഇരുപതു മുതൽ തിരുവനന്തപുരത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം
ആരംഭിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.

Sub Editor

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

34 mins ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

13 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

15 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

16 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

16 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

24 hours ago