ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ മോഹൻലാൽ, കീർത്തി സൃരേഷ്, ടൊവിനോ തോമസ് തുടങ്ങിയ ജനപ്രിയ താരങ്ങളുടെ ഒഫിഷ്യൽ പേജിലൂടെ പുറത്തുവിട്ടു.
യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഒരുക്കിയാണ് ഈ ട്രയിലർ പുറത്തിറങ്ങിയിരിക്കുന്നത്. നാൽപ്പത്തിയഞ്ചു ഡിഗ്രി ചൂടിലും കുളിരുനൽകുന്ന സ്ഥലം ഏതെന്നു ചോദിക്കുമ്പോൾ, അടിമാലി എന്ന ഉത്തരം ഏറെ ചിരി പരത്താൻ പോന്നതാണ്.
അല്ലടാ : ഖജുരാഹോ..
രതിശിൽപ്പങ്ങളും , പുരാതന ചുവർ ചിതങ്ങളു മൊക്കെ നിറഞ്ഞു നിൽക്കുന്ന ഷേത്ര നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഖജുരാഹോ..
പിന്നെ യൂത്തിന്റെ ഒരു സംഘം അങ്ങോട്ടേക്കു പുറപ്പെടുകയായി.
സൗഹൃദത്തിന്റെ അഞ്ചു കണ്ണികൾ. അവരുടെ ഖജുരാഹോവിലേക്കുള്ള ആഘോഷത്തിമിർപ്പിലൂടെയുള്ള യാത്ര. നാലു ആണുങ്ങളും ഒരു പെൺകുട്ടിയും അടങ്ങുന്ന സംഘം. ഈ യാത്രക്കിടയിലും പിന്നെ ഖജുരാഹോയിലും അവർക്കുണ്ടാകുന്ന അനുഭവങ്ങൾ… പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. യൂത്തിന്റെ ഒരു ലോകമാണ് ഈ സിനിമയെന്ന് ഈ ട്രയിലർ കാട്ടിത്തരുന്നു.
മലയാളത്തിലെ ഏറ്റം ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. ലീഡ് റോളിൽ എത്തുന്നത് അർജുൻഅശോകൻ, ശീനാഥ് ഭാസി, ധ്രുവൻ, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ്.
ജോണി ആന്റെണി , സോഹൻ സീനുലാൽ: സാദിഖ്, വർഷാവിശ്വനാഥ്, നേഹാ സക്സേനാ, നസീർ ഖാൻ, അശോക്, എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – സേതു
ഗാനങ്ങൾ – ഹരി നാരായണൻ –
സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – പ്രദീപ് നായർ.
എഡിറ്റിംഗ് . ലിജോ പോൾ.
കലാ സംവിധാനം – മോഹൻദാസ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രതാപൻ കല്ലിയൂർ.
പ്രൊഡക്ഷൻ കൺട്രോളർ – . സിൻ ജോ ഒറ്റത്തെ ക്കൽ.
പ്രൊജക്ട് ഡിസൈനർ – ബാദ്ഷ.
ആശിർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…
ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ്…
യൂറോപ്യൻ യൂണിയന്റെ പുതിയ Migration and അസ്യലും ഉടമ്പടി പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി Jim O'Callaghan…
വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചു. ലുവാസ് റെഡ് ലൈനിലെ സർവീസുകൾ സ്മിത്ത്ഫീൽഡിനും…