Entertainment

ഖാലി പേഴ്സ് ഓഫ് ബില്യനേഴ്സ്; മാർച്ച് പത്തിന്

നർമ്മത്തിന്റെ പൂത്തിരി കത്തിച്ചു കൊണ്ട് ധ്യാൻ  ശ്രീനിവാസൻ – അജു വർഗ്ഗീസ് – കൂട്ടുകെട്ട് ചിത്രമായ ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ് എന്ന ചിത്രമെത്തുന്നു.
നവാഗതനായ മാക്സ്‌വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് പത്തിന് പ്രദർശനത്തിനെ
ത്തുന്നു.


റോയൽ ബഞ്ചാസ് എന്റെർടൈൻ മെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം, നഹാസ് . എം.ഹസ്സൻ , അനു റൂബി ജയിംസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലയാളി പ്രേഷകന്റെ മനസ്സിൽ എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ദാസനും വിജയനും പ്രേഷകർക്ക് എന്നും ഓർത്തു ചിരിക്കാൻ പറ്റുന്ന ഈ കഥാപാതങ്ങളെ അവിസ്മരണീയമാക്കിയത് മോഹൻലാലും ശ്രീനിവാസനുമാണ്. ആ കഥാപാത്രങ്ങളുടെ പുതിയ തലമുറയിലെ കഥാപാതങ്ങളാണ് ഇതിലെ ബിബിൻ ദാസും, ബിബിൻ വിജയ് യും. ഇവരെ യഥാക്രമം ധ്യാൻ ശീനിവാസനും – അജു വർഗീസും അവതരിപ്പിക്കുന്നു.


ബിടെക് കഴിഞ്ഞ അഭ്യസ്തവിദ്യരായ രണ്ടു ചെറുപ്പക്കാരുടെ കഥ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.
മലയാളത്തിലെ ജന പ്രിയരായ നിരവധി അഭിനേതാക്കളും ഈ ചിത്രത്തിലണിനിരക്കുന്നു.
ജഗദീഷ്, ധർമ്മജൻ ബൊൾഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, റാഫി, മേജർ രവി, സോഹൻ സീനുലാൽ, ഇടവേള ബാബു, സരയൂ, രഞ്ജിനി ഹരിദാസ്, നീ നാക്കുറുഷ്, ദീപ്തി കല്യാണി എന്നിവരും പ്രധാന താരങ്ങളാണ്.


അനിൽ ലാലിന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ ഈണം പകർന്നിരിക്കുന്നു.
സന്തോഷ് അനിമ ഛായാഗ്രഹണവും നൗഫൽ അബ്ദുളള എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ് – മീരാമാക്സ് –
കോസ്റ്റും – ഡിസൈൻ – മൃദുല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അംബ്രോ വർഗീസ്.
പ്രൊഡക്ഷൻ എക്സിക്കട്ടീവ് –
എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സജി പുതുപ്പള്ളി.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

ഇന്ത്യയിലെ ആദ്യ ദയാമരണം; ഹരീഷ് റാണ വിട വാങ്ങി

ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…

37 mins ago

250 മില്യൺ യൂറോയുടെ അടിയന്തര നടപടി പാക്കേജ് സർക്കാർ പുറത്തിറക്കി; ഇന്ധനം റേഷനിംഗ് ചെയ്യുന്നത് ഒഴിവാക്കുന്നു

മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…

1 hour ago

അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ അറസ്റ്റിൽ ഫ്ലോറിഡ ഒന്നാമത്

ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…

2 hours ago

ഹാരിസ് കൗണ്ടി, സർക്കാർ ജീവനക്കാർക്ക് അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ അനുമതി നൽകുന്ന ടെക്സസ്സിലെ ആദ്യ കൗണ്ടി

ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു…

3 hours ago

രഹസ്യരേഖകൾ വീട്ടിൽ സൂക്ഷിച്ചു; ആഷ്‌ലി ടെല്ലിസിനെതിരെയുള്ള കേസ് തുടരും

വാഷിംഗ്‌ടൺ ഡി സി: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകൾ…

3 hours ago

ടെക്സസിൽ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി ദുരന്തം; അമ്മയും ഏഴു വയസ്സുകാരനും മരിച്ചു

"സ്റ്റീഫൻവിൽ(ടെക്സാസ്):"ഞായറാഴ്ച പുലർച്ചെ വടക്കൻ ടെക്സസിലെ ഒരു വീടിനുള്ളിലേക്ക് കാർ ഇടിച്ചുകയറി ഒരു സ്ത്രീയും ആൺകുട്ടിയും കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ചിരുന്ന…

3 hours ago