ആഗസ്റ്റ് പതിനൊന്ന് വെള്ളിയാഴ്ച പയ്യന്നൂരിൽ കൊഴുമ്മൽ രാജീവനെത്തി. ഇന്ന് – ഇതേ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. കൊഴുമ്മൽ രാജീവന്നെന്ന കഥാപാത്രത്തെ ഒരു വർഷം മുമ്പ് പ്രേഷകർ നെഞ്ചിലേറ്റാൻ ആരംഭിച്ച ദിവസം 2022 ഓഗസ്റ്റ് പതിനൊന്നിനായിരുന്നു കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം തിരശ്ശീലയിൽ കൈയ്യടി നേടിയതിനു തുടക്കെമിട്ടത്.
ഒന്നുകൂടി വ്യക്തമായിപ്പാഞ്ഞാൽ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’
എന്ന ചിത്രം പ്രദർശനത്തിന്നെത്തിയത് അന്നേ ദിവസ്സവമാണ്. അതിലെ നായക കഥാപാത്രമാണ് ഏറെ ചർച്ച ചെയ്യപ്പെട്ട കൊഴുമ്മൽ രാജീവൻ.
കുഞ്ചാക്കോ ബോബൻ അവിസ്മരണീയമാക്കിയ കഥാപാത്രം. തൻ്റെ അഭിനയ ജീവിതത്തിന് പുതിയൊരു വഴിത്തിരിവ് ഉണ്ടാക്കിയ കഥാപാത്രം.
കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ മികച്ച നടന്മാരെ കണ്ടെത്തുന്നതിൽ മുന്നിൽ നിന്ന കഥാപാത്രം. മികച്ച നടൻ ആയില്ലങ്കിലും ജൂറിയുടെ പ്രത്യേക പരാമർശത്തിന് ഇടയായ ആ കഥാപാത്രം വീണ്ടും തിരശ്ശീലയിൽ എത്തുകയാണ്. സുരേശൻ്റേയുംയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ – എന്ന ചിത്രത്തിലൂടെ.
രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
ചിത്രീകരണം നേരത്തേ ആരംഭിച്ചുവെങ്കിലും കഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അഭിനയിക്കാനായി എത്തിയത്. ഇപ്പോഴാണ്. ഏഴു പുരസ്ക്കാരങ്ങളാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനു ലഭിച്ചത്. താനുൾപ്പടെ ഏഴു പുരസ്ക്കാരങ്ങളുടെ തിളക്കവുമായിട്ടാണ് അതേ സംവിധായകൻ്റെ അതേ കഥാപാത്രത്തെ അവതരിപ്പിക്കാനായി കുഞ്ചാക്കോ ബോബൻ ചിത്രീകരണം നടക്കുന്ന പയ്യന്നൂരിൽ എത്തിയത്.
മലയാളത്തിലെ ആദ്യത്തെ സ്പിൻ ഓപ് മൂവി കൂടിയാണ് ഈ ചിത്രം. ഒരു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അല്ലാതെയുള്ള കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ചിത്രങ്ങളെയാണ് സ്പിൻ ഓഫ് മൂവി എന്ന പായുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശനേയും സുമലതയേയും പ്രേക്ഷകർ ഏറെ കൈയ്യിയോടെ സ്വീകരിച്ചതാണ്. ഈ കഥാപാത്രങ്ങളെയാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ നായകനേയും നായികയേയും ആക്കിയിരിക്കുന്നത്.
ഇവരുടെ കഥ പറയുന്നതിനിടയിൽ കൊഴുമ്മൽ രാജീവനും പ്രാധാന്യത്തോടെ കടന്നു വരുന്നു.
പുരസ്ക്കാരങ്ങൾ നേടിയതിനു ശേഷം കഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിക്കുന്നതും ഈ ചിത്രത്തിലാണ്. പുരസ്ക്കാരത്തിനർഹമായ കൊഴുമ്മൽ രാജീവന്നെത്തന്നെയാണന്നതുമാണ് മറ്റൊരു കൗതുകം. വീണ്ടും അതേ ലൊക്കേഷനിൽ അതേ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഇടയായതിൻ്റെ സന്തോഷം ബോക്കോ ബോബൻ ഇവിടെ പങ്കുവച്ചു.
ചിത്രം പ്രദർശനത്തിനെത്തിയ ഒരു വർഷം തികയുന്ന അതേ ദിവസം. തന്നെ പുരസ്ക്കാര ജേതാവ് അഭിനയിക്കാനെത്തിയത് സെറ്റിൽ ആഘോഷമാക്കി. കേക്കുമുറിച്ച് ആ സന്തോഷത്തിന് നിറപ്പകിട്ടേകി.
രാജേഷ് മാധവനും ചിത്രാനായരുമാണ് ഈ ചിത്രത്തിലെ സുരേശനേയും സുമലതയേയുമവതരിപ്പിക്കുന്നത്.
സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് – തലപ്പള്ളിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഗാനങ്ങൾ – വൈഗാഖ് സുഗുണൻ.
സംഗീതം. ഡോൺ വിൻസൻറ്.
ഛായാഗ്രഹണം – സബിൻഊരാളു കണ്ടി
എഡിറ്റിംഗ് – ആകാശ് തോമസ്.
കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ.
നിർമ്മാണ നിർവ്വഹണം – ബിനു മണമ്പൂർ
പയ്യന്നൂരിലും പരിസരങ്ങളിലുമായി
ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാട്ടർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…