കാലം മാറുന്നതോടെ എല്ലാ രംഗത്തും മാറ്റങ്ങൾ കടന്നു വരുന്നു, പുതിയ പുതിയ കണ്ടു പിടുത്തങ്ങളും ഉണ്ടാകുന്നു. ഈ കണ്ടുപിടുത്തങ്ങളും ടെക്നോളജികളും മനുഷ്യജീവിതത്തിൻ്റെ സ്വകാര്യ കതകൾക്ക് എങ്ങനെ വെല്ലുവിളികൾ തീർക്കുന്നു എന്നതാണ് കുടുക്ക്2025 എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
എസ്.വി.കൃഷ്ണ ശങ്കറിൻ്റെ ബാനറിൽ ബിലഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു,
കുറച്ചു സാധാരണക്കാരായ മനുഷ്യരിലൂടെ ഈ വിഷയംപ്രേഷകരികിലേക്ക് എത്തിക്കുവാനാണ് സംവിധായകനായ ബിലഹരിയുടെ ശ്രമം.
മാരൻ എന്ന ചെറുപ്പക്കാരൻ്റേയും അവൻ്റെ ചുറ്റുള്ള ചിലരുടെ ജീവിതവും അവർക്കു നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
മനഷ്യ ജീവിതവുമായി ഏറെ ബന്ധമുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി പൂർണ്ണമായും കൊമേഴ്സ്യൽ എൻ്റർടൈന റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൻ്റെ ഒരു ഘട്ടത്തിൽ മിസ്റ്ററി തില്ലറിലേക്കു മാറുകയും
ക്ലൈമാക്സിലേക്കെത്തുമ്പോൾ ആക്ഷൻ ത്രില്ലറിൻ്റെ ‘സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു ഈ ചിത്രം.
മലയാളത്തിൽ ഇന്നുവരെ ചർച്ച ചെയ്യപ്പെടാത്ത ഒരു പ്രമേയം എന്നതു തന്നെ ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നതും.
എസ്.വി.കൃഷ്ണ ശങ്കറാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷൈൻ ടോം ചാക്കോ, അജു വർഗീസ്, രലുനാഥ് പലേരി, ദുർഗാ കൃഷ്ണ ,റാംമോഹൻ, സാ സ്വീക, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – ഭൂമി, മണികണ്ഠൻ അയ്യപ്പ .
ഛായാഗ്രഹണം – അഭിമന്യുവിശ്വനാഥ്.
എഡിറ്റിംഗ് – കിരൺ ദാസ്.
പശ്ചാത്തല സംഗീതം.ഭൂമി, മുജീബ് മജീദ്.
കലാസംവിധാനം -ഇന്ദു ലാൽ, അനൂപ്,
ചമയം: സുനിൽ നാട്ടക്കൽ, മുത്തലിബ്,
വസ്ത്രാലങ്കാരം. ഫെമിന ജബ്ബാർ
സംഘട്ടനം വിക്കി .
എസ്.വി.കെ., ബിലഹരി, ദീപ്തി റാം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…