ജനപ്രിയമായ കോമഡി ഷോകൾ സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ സ്റ്റേജ് ഷോകൾക്കും വേണ്ടി തിരക്കഥകൾ രചിക്കുകയും, മിമിക്രി രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വക്കുകയും ചെയ്തിട്ടുള്ള, ഡി.കെ’ ദിലീപ് സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രമാണ് ‘കുരുത്തോല പെരുന്നാൾ. ഈ ചിത്രത്തിൻ്റെ ആരംഭം ഇക്കഴിഞ്ഞ മാർച്ച് മാസം ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ച്ച കൊച്ചിയിലെ അമ്മ ഓഫീസിൽ വച്ച് നടക്കുകയുണ്ടായി. സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവരുടേയും അണിയറ പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യൽ പ്രശസ്ത നടൻ ശ്രീനിവാസൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമിട്ടത്.
തുടർന്ന് ഇടവേള ബാബു, ജാസി ഗിഫ്റ്റ്, സജീഷ് മഞ്ചേരി (ആറാട്ട് സിനിമയുടെ നിർമ്മാതാവ്, ) നിർമ്മാതാവ് സിജി വാസു മാന്നാനം, ഹരിനാരായണൻ ദിനേശ് പണിക്കർ ,ഛായാഗ്രാഹകൻ സജിത് വിസ്ത, എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.ശ്രീനിവാസൻ ,നെൽസൺ, ‘ജാസി ഗിഫ്റ്റ് ,ബിബിൻ ജോർജ്, ബിനു അടിമാലി, എന്നിവർ ഈ ചടങ്ങിൽ ആശംസകൾ നേർന്നു. മിലാ ഗ്രോസ് എൻ്റർടൈൻമെൻ്റ് ആൻഡ് മടപ്പുര മൂവി സിൻ്റ ബാനറിൽ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗിനിവാസനും ഹരിഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും ഏതാനും പ്രശസ്ത താരങ്ങളും അണിനിരക്കുന്നു.ഹരി നാരായണൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. സജിത് വിസ്തകയഗ്രഹണം നിർവ്വഹിക്കുന്നു, കലാസംവിധാനം – കോയ, മേക്കപ്പ് – റഷീദ് കോഴിക്കോട്, കോസ്റ്റും – ബുസ്സി പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്, ഏപ്രിൽ അവസാന വാരത്തിൽ കോഴിക്കോട്ടെ പെരുവണ്ണാമുഴിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…