Entertainment

പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ

ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം. മോഹൻലാൽ എന്ന ജനപ്രിയ നടൻ ഒരു ജീപ്പ് ജംബ് ചെയ്യിച്ച് പുഴയിലേക്കു വീഴുന്ന സാഹസ്സികമായ രംഗം.

   മലയാളത്തിൻ്റെ ലെജൻ്റ് സംവിധായകൻ ഭദ്രനായിരുന്നുതൻ്റെ സ്ഫടികം എന്ന ചിത്രത്തിനു വേണ്ടി ഈ രംഗം ചിത്രീകരിച്ചത്.  ഈ രംഗംചിത്രീകരിക്കുമ്പോൾ പ്രേഷകർകർ ആവേശത്തോടെ  കൈയ്യടിച്ചവരുടെ കൂട്ടത്തിൽ ഒരു കൊച്ചു പയ്യനുമുണ്ടായിരുന്നു. മാത്യൂസ് തോമസ് പ്ലാമൂട്ടിൽ എന്നായിരുന്നു ആ പയ്യൻ്റെ പേരു്. ചങ്ങനാശേരി വെരൂർ സ്വദേശി.

കാലം മുന്നോട്ടു പോകുന്തോറും മാത്യുസിൻ്റെ മനസ്സിൽ സിനിമാ മോഹവും വളർന്നു. ഒപ്പം ഭദ്രൻ എന്ന സംവിധായകനോടുള്ള ആരാധനയും ബഹുമാനവും കൂടി വന്നു.

വിദ്യാഭ്യാസം കഴിഞ്ഞതോടെ സിനിമയാണ് തൻ്റെ പ്രവ്രർത്തനമണ്ഡലമെന്ന് അവൻ തിരിച്ചറിഞ്ഞു. അതും ഒരു സംവിധായകനാകുകയെന്നത്.

നാട്ടുകാരൻ കൂടിയായ ജോണി ആൻ്റെണിക്കൊപ്പം സംവിധാനത്തിൻ്റെ ബാലപാഠങ്ങൾ പടിച്ചു തുടങ്ങിയ മാത്യുസ് ജോണി ക്കൊപ്പം ഏതാനും ചിത്രങ്ങളിൽ  സഹ സംവിധായകനായി പ്രവർത്തിച്ചു. പിന്നീട് ദീപൻ, അമൽനീരദ്, ഖാലിദ് റഹ്മാൻ, തരുൺ മൂർത്തി, നിസാം ബഷീർ തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. ഏറെ മോഹിച്ച ഭദ്രനോടും പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്നത്.

താനൊരു സ്വതന്ത്ര സംവിധായകനാകുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ ഉദ്ദേശിച്ചത് പാലായിലെ പ്രസിദ്ധനായ കടുവാക്കുന്നേൽ കുറുവച്ചൻ്റെ കഥയാണ്.

ഷിബിൻ ഫ്രാൻസീസിൻ്റെ തിരക്കഥയിൽ ഒറ്റക്കൊമ്പൻ എന്ന പേരിൽ സുരേഷ് ഗോപി നായകനായി സിനിമ ഫോമിലായി. ഗോകുലം മൂവീസ്സിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മാണവും ഏറ്റെടുത്തു. ചില സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടായതോടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടുപോയി. ഇതിനിടയിൽ തെരഞ്ഞെടുപ്പും പിന്നീട് സുരേഷ് ഗോപി കേന്ദ്രമന്ത്രിയുമായി മാറി. ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് കഴിഞ്ഞ ഡിസംബർ മാസത്തിൽ ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിച്ചത്.

ഒരുമാസത്തോളം ആദ്യ ഷെഡ്യൂൾ നീണ്ടുനിന്നു. പിന്നീട് ചിത്രീകരണം ആരംഭിച്ചത് ഏപ്രിൽ ഇരുപത്തിയൊന്നിനാണ് രണ്ടര മാസത്തോളം നീളുന്ന രണ്ടാം ഘട്ട ചിത്രീകരണം പാലാ തൊടുപുഴ ഭാഗങ്ങളെ കേന്ദ്രികരിച്ചാണ് പുരോഗമിക്കുന്നത്. പാലായാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. രണ്ടാം ഷെഡ്യൂൾ ആരംഭിച്ചതിനു ശേഷം പാലാ നഗരത്തിൽ ഈ സിനിമയുടെ ചിത്രീകരണം എത്തുന്നത് മെയ് പതിതെട്ടു ഞായറാഴ്ച്ചയായിരുന്നു. അതും പ്രസിദ്ധമായ പലാകുരിശു പള്ളിക്കു മുന്നിൽ. പൊതുനിരത്തിൽ സുരേഷ് ഗോപിയും മാർക്കോ വില്ലൻ ദുഹാൻ കബീർ സിംഗും തമ്മിലുള്ള സംഘട്ടനം.

ഈ രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകൻ മാത്യൂസ് തോമസ് ഓർമ്മിച്ചത് തനിക്കു പ്രചോദനം തന്ന ചങ്ങനാശ്ശേരി മാർക്കറ്റിലെ സംഘട്ടനത്തിൻ്റെ യഥാർത്ഥ ശിൽപ്പിയായ ഭദ്രൻ എന്ന സംവിധായകനേയാണ്. അദ്ദേഹത്തിൻ്റെ വീടും പാലായാണ്. ഈ ലൊക്കേഷനോട് ഏറെ അടുത്തുമാണ്. കാലത്തുതന്ന മാത്യൂസ് ഭദ്രൻ്റെ വീട്ടിലെത്തി ലൊക്കേഷൻ അന്ദർശിക്കണമെന്നാ വശ്യപ്പെട്ടു. സന്തോഷത്തോടെ തന്നെയാണ് അദ്ദേഹം താൻ്റ ശിഷ്യനെ മടക്കിയത്.

“നീ പൊയ്ക്കോ….. ഞാൻ എത്തിക്കോളാം. മാത്രമല്ല സുരേഷ് ഗോപിയും ഉണ്ടല്ലോ? അവനെ കണ്ടിട്ടും ഒരുപാടു നാളായി. ഞാൻ വരും. എൻ്റെ യുവതുർക്കിയിലെ നായകൻ കൂടിയല്ലേ?

ഞാൻ വരും.”

വലിയ ജനക്കൂട്ടത്തിൻ്റെ സാന്നിദ്ധ്യത്തിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ്  ഭദ്രൻ   കടന്നുവന്നത്. വലിയ സന്തോഷത്തോടെ സംവിധായകൻ മാത്യൂസ് തോമസ്സും, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

സുരേഷ് ഗോപിയുമായി അമ്മ സംഘടനയിലെ കാര്യങ്ങൾ സംസാരിക്കാൻ ഭാരവാഹികളായ ബാബുരാജും, ജയൻ ചേർത്തലയും ഈയവസരത്തിൽ ഇവിടെ സന്നിഹിതരായിരുന്നു. 11thബോളിവുഡ് താരവും മാർക്കോയിലൂടെ ശ്രദ്ധേയനുമായ കബീർദുഹാൻ സിംഗിനെ ഭദ്രനെ പരിചയപ്പെടുത്തിക്കൊണ്ടു സുരേഷ് ഗോപി പറഞ്ഞു.

ദിസ് ഈസ് ലജൻ്റെ ഡയറക്ടർ മലയാളം മൂവി. ഭദ്രനും ദുഹാൻ കബീർ സിംഗും പരസ്പരം കൈകൊടുത്ത് സന്തോഷത്തിൽ പങ്കുചേർന്നു. അതിനിടയിലാണ് സംവിധായകൻ മാത്യൂസ് ഭദ്രൻ്റെ മുന്നിൽ ഒരാവശ്യം ഉന്നയിക്കുന്നത്.

എന്താടാ?

“ഒരു ഷോട്ട് സാറെടുക്കണം”

ഭദ്രൻ ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു..

“ഞാൻ വിചാരിച്ചു അഭിനയിക്കാനാണന്ന്.

മാത്യൂസിൻ്റെ ആവശ്യപ്രകാരം സുരേഷ് ഗോപിയും. ദുഹാൻ സിംഗും ചേർന്ന ഒരു ഷോട്ട് ഭദ്രൻ എടുത്തു. യൂണിറ്റംഗങ്ങൾ ഏറെ കൈയ്യടിയോടെയാണ് ഇതു സ്വീകരിച്ചത്.

ഷോട്ടിനു മുമ്പ് ക്യാമറാമാൻ ഷാജിയേയും സംവിധായകൻ മാത്യൂസ് ഭദ്രനു പരിചയപ്പെടുത്തിക്കൊടുത്തു. വലിയ താരനിരയുടെ അകമ്പടിയോടെയും,  വലിയ മുതൽമുടക്കിലൂടെയും എത്തുന്ന മാസ് എൻ്റെർടൈനർ ആയിരിക്കും. ഒറ്റക്കൊമ്പൻ എന്ന ചിത്രം.

ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, മേഘനാ രാജ്, ബിജു പപ്പൻ, ഇടവേള ബാബു, ബാലാജി ശർമ്മ, മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ്, പൂജപ്പുര രാധാകൃഷ്ണൻ,പുന്ന പ്ര അപ്പച്ചൻ, വഞ്ചിയൂർ പ്രവീൺ, ബാബു പാലാ, ദീപക് ധർമ്മടം തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിലുണ്ട്.

തിരക്കഥ – ഷിബിൻ ഫ്രാൻസിസ്.

ഗാനങ്ങൾ- വയലാർ ശരത്ചന്ദ്ര വർമ്മ

സംഗീതം – ഹർഷവർദ്ധൻ രാമേശ്വർ

ഛായാഗ്രഹണം – ഷാജികുമാർ.

എഡിറ്റിംഗ് – ഷഫീഖ് വി.ബി.

കലാസംവിധാനം – ഗോകുൽ ദാസ്.

മേക്കപ്പ് – റോണക്സ് സേവ്യർ.

കോസ്റ്റും ഡിസൈൻ – അനിഷ്  

അക്ഷയ പ്രേംനാഥ്‌ (സുരേഷ് ഗോപി) 

കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ, ദീപക് നാരായണൻ

കോ-പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ ബൈജു ഗോപാലൻ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പ്രഭാകരൻ കാസർഗോഡ്.

പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനക്കൽ.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

3 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

3 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

24 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

24 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago