കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചക്കറി ഇനങ്ങളും പഴങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പറന്നു തുടങ്ങി. കാര്‍ഗോ വിമാനങ്ങള്‍ സ്വന്തമായില്ലാത്തതിനാല്‍ ബോയിംഗ് 737-800 എന്‍ജി പാസഞ്ചര്‍ വിമാനങ്ങളാണ് കൊച്ചി ആസ്ഥാനമായുള്ള ബജറ്റ് എയര്‍ലൈന്‍സ് ഇതിനുപയോഗിക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 15 വര്‍ഷം പഴക്കമുള്ള ചരിത്രത്തില്‍ ആദ്യമായാണ് കാര്‍ഗോ സര്‍വീസ് നടത്തുന്നത്. ലോക്ക്ഡൗണ്‍ മൂലമുള്ള ‘ഗ്രൗണ്ടിംഗ്’ അവസ്ഥയില്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കാന്‍ പരിമിത സര്‍വീസ് ആവശ്യമാണ്. ഇതിനും പുറമേ വിപണന സാധ്യതയില്ലാതെ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവ് കാരണം വിഷമത്തിലായ കര്‍ഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ന്യായമായ നിരക്കില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുള്ളതെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ഗള്‍ഫ് മേഖലയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കു കൂടാതെ മുംബൈ, മംഗളൂരു എന്നിവിടങ്ങളിലേക്കും പഴം, പച്ചക്കറി കയറ്റുമതി ചെയ്യാനാണ് പദ്ധതി.കഴിഞ്ഞയാഴ്ച ഉദ്ഘാടന സര്‍വീസില്‍ 13.5 ടണ്‍ പഴങ്ങളും പച്ചക്കറികളും തിരുവനന്തപുരത്ത് നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നെടുമ്പാശേരി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് മൂന്ന് വിമാനങ്ങളും ഇപ്രകാരം സര്‍വീസ് നടത്തി. കുവൈത്തിലേക്കുള്ള വിമാനം ചൊവ്വാഴ്ച കോഴിക്കോട് നിന്ന് പറന്നു.
പ്രത്യേക കാര്‍ഗോ സൗകര്യമില്ലാത്ത കണ്ണൂര്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും പഴം, പച്ചക്കറി കയറ്റുമതി ചെയ്യുന്ന ഗള്‍ഫ് സര്‍വീസുകള്‍ വിപുലമാക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുനിയുന്നത്. സേവനം ചെന്നൈ, ട്രിച്ചി, മംഗളൂരു എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു വരുന്നു. കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള വാഴപ്പഴത്തിനും മാമ്പഴത്തിനും മറ്റ് പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ നല്ല ഡിമാന്‍ഡാണ്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…