Categories: Lifestyle

കൊറോണ പരിസ്ഥിതിക്ക് നേട്ടമാകുന്നുവെന്ന് റിപ്പോര്‍ട്ട്

കൊറോണ മനുഷ്യരില്‍ ഭീതിപ്പടര്‍ത്തി പുതിയയിടങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിതിക്ക് കൊറോണ അനുഗ്രഹമാകുകയാണോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്. ഇന്ന് രാവിലെ വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 219345 കൊറോണ കേസുകളാണ്. മിക്ക രാജ്യങ്ങളിലും ആളുകള്‍ ‘ക്വാറന്റൈന്‍ മോഡിലാണ്’. ലോകത്തെ പ്രധാന നഗരങ്ങളും ടൂറിസ്റ്റ് സ്‌പോട്ടുകളുമെല്ലാം വിജനമായിരിക്കുന്നു. ഫാക്ടറികള്‍ അടച്ചു പൂട്ടി. ഇതോടെ മലിനമാക്കപ്പെടുന്നതിന്റെ തോത് കുറഞ്ഞ് പരിസ്ഥിതി സ്വാഭാവികത തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നു.

കേരളത്തിലെ ബീച്ചുകളിലൊക്കെ ആളുകളുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. പാര്‍ക്കുകളില്‍ പലതും പൂട്ടിയിട്ടു. ഇതോടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ കൂമ്പാരം അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.

കൊറോണ സംഹാരതാണ്ഡവമാടുന്ന ഇറ്റലിയുടെ തീര പ്രദേശങ്ങളില്‍ ഡോള്‍ഫിനുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നതാണ് ഒരു വാര്‍ത്ത. ജനത്തിരക്കും ആഡംബര ബോട്ടുകളുടെ ധാരാളിത്തവും കാരണം ഡോള്‍ഫിനുകള്‍ കുറേ കാലമായി ഈ തീരപ്രദേശങ്ങളിലേക്ക് വന്നിരുന്നില്ല. ഇറ്റലിയിലെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ വെനീസിന്റെ സ്ഥിതിയും മറിച്ചല്ല. വെനീസിന്റെ ആകര്‍ഷണമായ കനാലുകളില്‍ തിരക്കൊഴിഞ്ഞിരിക്കുന്നു. മാലിന്യങ്ങളില്ലാതെ വെള്ളം തെളിനീരായി മാറിയിരിക്കുന്നു. അരയന്നങ്ങളും മീനുകളും യഥേഷ്ടം.

മനുഷ്യന്റെ ഇടപെടലുകളില്ലാത്ത ഭൂമിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നായി സമൂഹമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യുന്നുണ്ട്.

വായു മലിനീകരണവും ഏറെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ ഉറവിട പ്രദേശമായ ചൈനയിലെ വുഹാനില്‍ ഏറെ നാളായി വ്യവസായ ശാലകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടു തന്നെ നൈട്രജന്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍ ഏതാണ്ട് നിലച്ച മട്ടാണ്. നാസ പുറത്തിറക്കിയ ചിത്രത്തില്‍ മുമ്പും ഇപ്പോഴും ഉള്ള മാറ്റം വ്യക്തമാകുന്നുണ്ട്. എന്നത്തേക്കാളും ശുദ്ധമായ വായുവാണ് ഇപ്പോള്‍ അവിടെയുള്ളതെന്നാണ് റിപ്പോര്‍ട്ട്. വലിയൊരു ദുരന്തമായി മാറുമ്പോഴും മനുഷ്യനെ് ഇരുത്തിച്ചിന്തിപ്പിക്കാന്‍ കൂടി കാരണമാകും കൊറോണ.

Newsdesk

Share
Published by
Newsdesk

Recent Posts

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

15 hours ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

15 hours ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

19 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

21 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

1 day ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

2 days ago