മനുഷ്യ റേഡിയോളജിസ്റ്റുകള്‍ക്കു കഴിയുന്നതിനേക്കാള്‍ കൃത്യതയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്തനാര്‍ബുദം കണ്ടെത്തുന്ന മോഡല്‍ വികസിപ്പിച്ചതായി ഗൂഗിള്‍. ആറ് റേഡിയോളജിസ്റ്റുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണത്തില്‍ എഐ സിസ്റ്റം ഇവരെയെല്ലാം പിന്നിലാക്കി.
ഗൂഗിള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇംഗ്‌ളണ്ട്, അമേരിക്ക എന്നിവിടങ്ങളിലെ ക്ലിനിക്കല്‍ ഗവേഷണ പങ്കാളികളുമായി ചേര്‍ന്ന് ഈ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. നേച്ചര്‍ എന്ന ശാസ്ത്ര ജേണലില്‍ നിരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.യുകെയിലെ 25000 സ്ത്രീകളും യുഎസിലെ 3000 സ്ത്രീകളും ഉള്ള ഡാറ്റാ സെറ്റിലെ എഐ മോഡലുപയോഗിച്ചാണ് കൃത്യത വിലയിരുത്തിയത്.നിലവിലെ നിര്‍ണയത്തില്‍ സംഭവിക്കുന്ന തെറ്റ് 5.7 – 9.4 ശതമാനം കുറയ്ക്കാന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സാധ്യമാകുമെന്നു തെളിഞ്ഞതായി ലേഖനത്തില്‍ പറയുന്നു.
ഗൂഗിളിന്റെ ഈ മോഡല്‍ റേഡിയോളജിസ്റ്റിനെ മാറ്റി സ്ഥാപിക്കാനുള്ളതല്ല. ഒരു റേഡിയോളജിസ്റ്റിന് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി കാര്യങ്ങള്‍ ചെയ്യുന്നതാണ് ഇതിന്റെ അല്‍ഗോരിതം എന്ന് ഗൂഗിള്‍ അവകാശപ്പെട്ടു. സ്തനാര്‍ബുദം കണ്ടെത്തുന്നതില്‍ ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് മാമോഗ്രാം ഒന്നിലധികം റേഡിയോളജിസ്റ്റുകള്‍ പരിശോധിക്കാറുണ്ട്. കൃത്യമായി ഇതിന് സഹായിക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കും.
യുഎസില്‍ ഒരു റേഡിയോളജിസ്റ്റിന്റെ അഭിപ്രായം കൊണ്ട് മാത്രം ക്യാന്‍സര്‍ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നതെങ്കില്‍ യുകെയിലെ എന്‍എച്ച്എസില്‍ (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) കുറഞ്ഞത് രണ്ട് റേഡിയോളജിസ്റ്റുകള്‍ മാമോഗ്രാം വിശകലനം ചെയ്ത് ഫലത്തെക്കുറിച്ച് ഇരുവരും യോജിപ്പിലെത്തിയ ശേഷം മാത്രമേ സ്ഥിരീകരണം നടത്താറുള്ളൂ. ഇന്ത്യയില്‍ എത്ര റേഡിയോളജിസ്റ്റുകള്‍ ഒരു മാമോഗ്രാം പരിശോധിക്കണം എന്നതിനെക്കുറിച്ച് യാതൊരു നിയമവും നിലവിലില്ല.
2018 ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ 2.18 ലക്ഷം ആളുകള്‍ക്ക് ഒരു റേഡിയോളജിസ്റ്റ് എന്ന നിലയിലാണ് ഉള്ളത്. ഇതുപോലുള്ള അല്‍ഗോരിതങ്ങള്‍ അത്തരം വിടവുകള്‍ നികത്താന്‍ സഹായിക്കും. റേഡിയോളജിസ്റ്റുകള്‍ക്ക് ജോലി എളുപ്പമാക്കുക എന്നതും ഇത്തരം അല്‍ഗോരിതങ്ങളുടെ ലക്ഷ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരിക്കലും മനുഷ്യരെ മാറ്റിസ്ഥാപിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം, പ്രത്യേകിച്ച് കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങളില്‍. എന്നാല്‍ അവ രോഗനിര്‍ണയങ്ങളിലെ കൃത്യത ഉറപ്പാക്കാന്‍ സഹായിക്കും.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…