ആലപ്പുഴ: കോവിഡ് ബാധിതരെ പരിചരിക്കാനായി സ്റ്റാർട്ടപ്പ് കമ്പിനി രൂപകൽപന ചെയ്ത ‘ലിനി റോബട്’ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഉടൻ സേവനം തുടങ്ങും. ആലപ്പുഴ സ്വദേശിയായ ഇർഫാൻ മുഹമ്മദ് ഹാരിസിന്റെ (26) നേതൃത്വത്തിലുള്ള ‘ഡെയ്കിബ’ എന്ന സ്റ്റാർട്ടപ് സംരംഭമാണ് റോബോട്ടിന്റെ രൂപകൽപനയ്ക്കു പിന്നിൽ. പരീക്ഷണം വിജയമായതിനു പിന്നാലെയാണ് സ്ഥിരസേവനത്തിന് ‘ലിനി’യെ നിയമിക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയത്.
നിപ്പ വാർഡിൽ ജോലി ചെയ്യുന്നതിനിടെ രോഗം ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ പേരാണ് റോബട്ടിനു നൽകിയത്. ഇന്റർനെറ്റ് ഇല്ലാതെ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് റോബോട്ടിനെ പ്രവർത്തിപ്പിക്കാനാകും. 30 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന റോബട് നിർമിത ബുദ്ധി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന വിധം പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. രോഗികൾക്ക് ആവശ്യമുള്ളപ്പോൾ റോബട്ടിനെ വിളിക്കാനാകും. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കാനും കഴിയുമെന്നും ഇർഫാൻ പറയുന്നു.
ഡോക്ടർമാർക്കു രോഗികളുടെ പൾസ് പരിശോധിച്ചു റിപ്പോർട്ട് നൽകാനും റോബോട്ടിൽ സംവിധാനമുണ്ട്. 360 ഡിഗ്രി ക്യാമറയാണ് റോബട്ടിലുള്ളത്. പുതിയ രോഗികൾ വരുമ്പോൾ അവരുടെ വിവരങ്ങൾ ചേർക്കാൻ കഴിയുന്നവിധം റോബട് പരിഷ്കരിക്കുന്ന ജോലികളിലാണ് ഇർഫാനും സംഘവും.
ഈ റോബോട്ടിനെ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിന് കേരള സ്റ്റേറ്റ് ഐടി മിഷനും കേരള സ്റ്റാർട്ടപ് മിഷനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ആശുപത്രികൾക്കായി കുറഞ്ഞ ചെലവിൽ റോബട് നിർമിച്ചു നൽകാൻ കഴിയുമെന്ന് ഇർഫാൻ പറയുന്നു.
എ.എൻ.ആഷിക്, പി.എച്ച്.അക്ഷയ്, ഗൗതം എസ്.ബാബു, വിവേക് വിജയ്, വിഷ്ണു ജ്യോതി, മുഹമ്മദ് ഷാൻ എന്നിവരാണ് റോബോട്ട് നിർമ്മാണത്തിൽ ഇർഫാനൊപ്പം പ്രവർത്തിച്ചത്.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…