അവതാരക-ബാലതാരമായി കടന്നുവന്ന കൊച്ചുസുന്ദരിയാണ് നസ്റിയ. പിന്നീട് മലയാളികളുടെ സ്വന്തം നസ്റിയ ഏവരുടെയും പ്രിയപ്പെട്ട നായികയായി മാറി.
‘നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്ന് പാടി’ എന്ന നിവിന്‍ പോളിയോടൊപ്പമുള്ള ഗാനത്തോടെ മലയാളികളുടെ കുടുംബാംഗത്തെപ്പോലെയായി തീര്‍ന്ന നസ്റിയ എന്നും വൈവിധ്യങ്ങളെ തേടിപോവുന്ന മിടുക്കിയാണ്. മലയാളത്തിലെ മികച്ച യുവ നടന്മാരില് പ്രമുഖനായ ഫഹദ് വിവാഹം കഴിച്ചപ്പോള്‍ മലയാളികള്‍ ഏവരും ഹൃദയംകൊണ്ടാണ് താരദമ്പതിമാരെ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ താരം പോസ്റ്റുചെയ്യുന്ന എല്ലാ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും മികച്ച സ്വീകാര്യത എപ്പോഴും ലഭിക്കാറുമുണ്ട്.
ഏറ്റവും അവസാനം ഇറങ്ങിയ ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സിലെ നസ്റിയയുടെ മെയ്ക്കോവര് മലയാളികള്‍ ഹൃദയംകൊണ്ട് സ്വീകരിച്ചതുമാണ്. ഇപ്പോള്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റു ചെയ്ത ചിത്രമാണ് വൈറലായത്. രണ്ട് ദിവസം മുന്‍പേ പോസ്റ്റു ചെയ്ത ചിത്രം ഇതിനകം ഏതാണ്ട് നാലുലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു.
വെളുത്ത മിക്കിമൗസിന്റെ ചിത്രത്തോടെയുള്ള ഇറ്റാലിയന്‍ സ്റ്റൈലിഷ് ഷര്‍ട്ടും ഏതാണ്ട് മിക്കിമൗസിനെപ്പോലെ ഹെയര്‍ സ്റ്റൈലും കൂടെ ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ ഹൃദയം കൊണ്ട് താരത്തിന്റെ ഈ ചിത്രം സ്വീകരിച്ചു.
താരത്തിന്റെ വളരെ വ്യത്യസ്ഥമായ പോസ്റ്റുകള്‍ക്കായി സോഷ്യല്‍മീഡിയ കാത്തിരിക്കുന്നു. ഇന്ന് യുവജനങ്ങള്‍ക്കിടയിലും കുടുംബങ്ങള്‍ക്കിടയിലും ഒരുപോലെ ജനപ്രീതിയുള്ള താരദമ്പതിമാരാണ് ഫഹദ്ഫാസിലും നസ്റിയയും. മലയാളികള്‍ക്ക് എന്നും അഭിമാനമായ താരജോഡികളില്‍ നിന്നും ഇനിയും ആരാധകര്‍ കുറെ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.