സംരംഭത്തിലോ ജീവിതത്തിലോ ആകട്ടെ. ആത്മവിശ്വാസം ഇല്ലാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് മുന്നോട്ട് പോകാനോ, അടുത്ത തലത്തിലേക്ക് ഉയരാനോ പ്രയാസമാണ്. എങ്ങനെയാണ് ആത്മവിശ്വാസം ആര്‍ജിക്കാനാകുക. അത് ഉള്ളിലെ ധൈര്യത്തിന്റെ കനല്‍ ഊതി മിനുക്കുക എന്നതിലൂടെ സാധിക്കും. ഇതാ ആത്മവിശ്വാസം ആര്‍ജിക്കാന്‍ നിങ്ങള്‍ തീര്‍ച്ചയായും പരിശീലിക്കേണ്ട മൂന്നു ഘടകങ്ങള്‍ നോക്കാം.
പോസിറ്റീവ് ബുക്ക് ഉണ്ടാക്കുക എന്നത് പ്രധാനമാണ്. എന്നുവെച്ചാല്‍, ആരെങ്കിലും എപ്പോഴെങ്കിലും നിങ്ങളെക്കുറിച്ച് നല്ലതുപറയുകയാണെങ്കില്‍ അതൊരു ബുക്കില്‍ എഴുതി സൂക്ഷിക്കുക. എന്നിട്ട് ആഴ്ചയില്‍ ഒരിക്കലോ മാസത്തിലൊരിക്കലോ ആ ബുക്ക് എടുത്ത് വായിക്കുക. സ്വാഭാവികമായി അതിലെ കാര്യങ്ങള്‍ നിങ്ങളില്‍ പതിയുകയും അതുവഴി അത്മവിശ്വാസം ഉണ്ടാകുകയും ചെയ്യുന്നു. സ്വയം ഈ കാര്യങ്ങള്‍ തന്നോട് തന്നെ പറയുന്നതും ഉപകരിക്കും.
എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും സ്‌ട്രെങ്ങ്ത്ത് ഉണ്ടാകണമെന്നില്ല. പക്ഷേ ഓരോ വ്യക്തികള്‍ക്കും ഓരോ കാര്യത്തില്‍ സ്‌ട്രെങ്ത് ഉണ്ടാകും. നമ്മുടെ സ്ട്രങ്ത് എന്താണെന്ന് കണ്ടെത്തി അതിലേക്ക് ഫോക്കസ് ചെയ്യുന്നവഴി ആത്മവിശ്വാസം ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്‌ട്രെങ്്ത്് ഏതെന്ന് കണ്ടെത്തി അതിനെ ഫോക്കസ് ചെയ്യുക എന്നതാണ്.
സ്‌കില്‍ ആര്‍ജിക്കുക എന്നാല്‍ ഒരിക്കല്‍ ഒരു പുതിയ സ്‌കില്‍ ആര്‍ജിച്ചെടുക്കുക എന്നതാണ്. ഉദാഹരണം, ജോലിയില്‍ നിങ്ങള്‍ക്കുപകാരപ്രദമാകുന്ന ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ അറിയില്ലെങ്കില്‍ അത് പഠിക്കണം, പ്രസംഗിക്കാന്‍ അറിവില്ലാത്തവരെങ്കില്‍ പ്രസംഗിക്കാന്‍ പഠിക്കണം എന്നിങ്ങനെ എന്തെങ്കിലും പുതിയ ഒരു സ്‌കില്‍ ഒരോ കൊല്ലവും ആര്‍ജിച്ചെടുക്കണം. മറ്റുള്ളവരോട് സംവദിക്കാനുള്ള സ്‌കില്‍ ആണ് കമ്യൂണിക്കേഷന്‍. കമ്യൂണിക്കേഷന്‍ സ്‌കില്‍ എല്ലാ വ്യക്തികളുടെയും ജീവിതത്തിലും തൊഴിലിലും അത്യാവശ്യമാണ്. അത് ആര്‍ജിക്കുക. ഇങ്ങനെ പുതിയ കഴിവുകള്‍ ഉണ്ടാകുന്നതിലൂടെ സ്വാഭാവികമായും ആത്മവിശ്വാസവും ഉണ്ടാകുന്നതാണ്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…