“ബേബി, കാര്യം ഞാൻ ജനിച്ചു വീണ നാൾ മുതൽ ബേബിയെ കാണുന്നതാണങ്കിലും
ഇനി മേലാൽ നാട്ടുകാരെക്കൊണ്ട് അതുമിതും പറയിച്ചാൽ….
സിബിയുടെ ഉറച്ച ഈ വാക്കുകൾക്കു മുന്നിൽ ബേബി ഒന്നു പരുങ്ങിയെന്നതു സത്യം. ഇതിൽക്കൂടി ഒരു കാര്യം വ്യക്തം… സിബി ഇത്തിരി തൻ്റേടമുള്ളവനാണന്ന്.
അതു തന്നെയാ ഞാനും പറയുന്നത് നമുക്കാ കല്യാണം അന്തസ്സായിട്ടങ്ങു നടത്തിക്കൊടുത്താലോ?
സിബിയുടെ തന്നെ ചോദ്യമാണ്… ഇത് മറ്റൊരാളിനോടാണ്.”
ആൻ്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിൻ്റെ ട്രീസറിലെ ഏതാനും ഭാഗങ്ങളാണിത്. കിഴക്കൻ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ പ്രണയത്തിൻ്റേയും, ബന്ധങ്ങളുടേയും, ഒക്കെ കഥ പറയുന്ന ചിത്രമാണിത്. ഏലത്തോട്ടത്തിലെ സൂപ്പർവൈസറായ സിബിയും വിദേശത്തു നിന്നും പഠിച്ചെത്തിയ ശോശയുടേയും ജീവിതത്തിലൂടെയാണ് കഥാപുരോഗതി.
ആരും പ്രതീക്ഷിക്കാത്ത ചില അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സെമിത്തേരിയിലെ പ്രാർത്ഥനക്കിടയിൽ ഷെയ്ൻ നിഗവും ബാബുരാജും പ്രാർത്ഥനയുടെ ഈണത്തിൽ സംസാരിക്കുന്നത് ഏറെ രസകരമാണ്. ഇത്തരം രസകരമായ രംഗങ്ങളാണ് ഈ ചിത്രത്തിലുടനീളമുള്ളത്. യുവനിരയിൽ ഏറെ പ്രേക്ഷക പിന്തുണയുള്ള ഷെയ്ൻ നിഗത്തിന് ഏറെ ശോഭിക്കാൻ കഴിയുന്നതാണ് ഇതിലെ സിബി എന്ന കഥാപാത്രം. ശോശയെ മഹിമാ നമ്പ്യാരും അവതരിപ്പിക്കുന്ന.ആർ.ഡി.എക്സിലെ ജോഡികൾ വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബാബുരാജാണ് ബേബിയെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമാണിത്. രൺജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐമാ സെബാസ്റ്റ്യൻ,
ജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജേഷ് പിന്നാടൻ്റെതാണു തിരക്കഥ.
സംഗീതം – കൈലാസ് മേനോൻ
ഛായാഗ്രഹണം – ലൂക്ക് ജോസ്.
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള
കലാസംവിധാനം – അരുൺ ജോസ്.
ക്രിയേറ്റീവ് ഡയറക്ടർ – ദിപിൽദേവ്.
ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി.
പ്രൊഡക്ഷൻ ഹെഡ് – അനിതാ കപിൽ
പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ. സി. ജെ
സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സും വിൽസൺ തോമസ്സും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…