നിങ്ങൾ പരസ്പരം ഒരുപാടു സ്നേഹിച്ചവരല്ലേ പിന്നെന്തുപറ്റി?
എല്ലാത്തിനേയും പോലെ പ്രമത്തിനും ആയുസ്സ്യണ്ട്. നമ്മൾ ഒരാളെ പരിചയപ്പെടുന്നു… അയാളുമായി ഇഷ്ടത്തിലാകുന്നു….
കുറച്ചുകാലം പ്രേമിക്കുന്നു.
അങ്ങനെ. അങ്ങനങ്ങനെ… അത് അവസാനിക്കുന്നു ….
ഒരു മനോഹരമായ പൂമൊട്ടിട്ടു വിടരുന്നു. അതു വാടിവീഴും പോലെ …..
ഇന്നു പുറത്തുവിട്ട പാതിരാത്രി എന്ന ചിത്രത്തിൻ്റെ ടീസറിലെ വാക്കുകളാണ്.
നവ്യാനായരേയും, സൗബിൻ ഷാഹിറിനേയുമാണ് ഈ വാക്കുകൾക്കൊപ്പം ദൃശ്യങ്ങളിൽ കാണുന്നത്. പ്രദർശനത്തിനു തയ്യാറായി വരുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.
മമ്മുട്ടിക്കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട പുഴു എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർകെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ്
നിർമ്മിക്കുന്നത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇത്തരമൊരു പ്രണയ മൊഴികൾക്കുള്ള സ്ഥാനമെന്താണ്?
ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ
രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൻ്റേത്. പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരേയും മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.
സൗബിൻ ഷാഹിറും നവ്യാനായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്നും ആൻ അഗസ്‌റ്റിനും സുപ്രധാനമായ വേഷങ്ങളിലുണ്ട്.
ശബരിഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്. ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – ജയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – ഷഹ്‌നാദ് ജലാൽ.
എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം – ദിലീപ് നാഥ്.
ചമയം – ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ.
സംഘട്ടനം – പി.സി.സ്റ്റണ്ട്സ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – സിബിൻ രാജ്
പരസ്യകല – യെല്ലോ ടൂത്ത്
പ്രോജക്റ്റ് ഹെഡ് -റിനി അനിൽകുമാർ.
പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ
കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങ
ളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – നവീൻ മുരളി
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…
ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…
കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…
അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…
ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…