അമ്പമ്പോ ..
അഞ്ചനമണിക്കട്ടിലമ്മേ
നല്ല പഞ്ഞണിത്തേർമെത്തമേ….
വളരെ പ്രചാരം നേടിയിട്ടുള്ള ഒരു നാടൻ പാട്ടാണിത്.
ഈ ഗാനം പുതിയ ഓർക്കസ്ട്രൈ യുടെ അകമ്പടിയോടെ എന്നാൽ തനിമ ഒട്ടും നഷ്ടപ്പെടാതെ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
സംഗീത സംവിധായകനായ ജയ് സ്റ്റെല്ലറാണ് ഈ ഗാനം ഇപ്പോൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
രേഷ്മ രാഘവേന്ദ്രയും സംഘവും ഈ ഗാനം ആലപിച്ചിരിക്കുന്നു.
ചിത്രത്തിൻ്റെ റിലീസ്സിനു മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശീരാജ് ഏ.ഡി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അജയ് വാസുദേവ്, ജി.മാർത്താണ്ഡൻ ഡിക്സൺ പൊടുത്താസ് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് –
സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.
അദ്ദേഹത്തിൻ്റെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് തികഞ്ഞ സറ്റയറായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നമ്മുടെ നിത്യ ജീവിതത്തിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് ഈ ചിത്രത്തിലുടനീള
മുള്ളത്.
അൽത്താഫ് സലിമാണ് വിനോദിനെ അവതരിപ്പിക്കുന്നത്.
അൽത്താഫിൻ്റെ നൈസർഗ്ഗികമായ നർമ്മ സിദ്ദിയും ഈ കഥാപാത്രത്തിനും ഏറെ അനുയോജ്യമാകുന്നു.
ജ്യോമോൻ ജ്യോതിറും ,അനാർക്കലി മരക്കാറും ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അസീസ് നെടുമങ്ങാട്, റിയാസ് നർമ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു.
വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
സംഗീതം – ജയ് സ്റ്റെല്ലർ,
ഛായാഗ്രഹണം – നിഖിൽ എസ്. പ്രവീൺ,
എഡിറ്റിംഗ്- റിയാസ്,
കലാസംവിധാനം – മധു രാഘവൻ
മേക്കപ്പ് – സുധി ഗോപിനാഥ്.
കോസ്റ്റ്യും – ഡിസൈസൻ- ഡോണ മറിയം ജോസഫ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുമി ലാൽ സുബ്രഹ്മണ്യൻ
പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി.
കൊച്ചി തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്ര ത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സെഞ്ചറി ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
🔗https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…