വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഒരു യുവാവിൻ്റ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം.
എം.മോഹനൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തനാ നസ്റിൻ സുബൈർ,
തമീമാനസ്റിൻ സുസൈർ എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
പ്രശസ്ത നിർമ്മാതാവ് ഷോഗൺ പിലിംസ് ഉടമ ആർ.മോഹനൻ (ഗുഡ് നൈറ്റ് മോഹൻ ) സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.. ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി.
സിയാദ് കോക്കർ , ബാബു ആന്റെണി
ലിസ്റ്റിൻ സ്റ്റീഫൻ, എവർഷൈൻ മണി, അവുസേപ്പച്ചൻ, എം.എം.ഹംസ, കലാഭവൻ ഷിൻ്റോ ,തുടങ്ങിയവരൊക്കെ ഈ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രമുഖരാണ്.
ഏറെ വിജയം നേടിയ അരവിന്ദൻ്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രസക്തിയാർജിക്കുന്നു.
ഏതു സ്ഥലത്തുള്ളവർക്കും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിൻ്റെ പ്രമേയമെങ്കിലും വടക്കേ മലബാറിലെ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
കുടുംബ മഹിമയും.സമ്പത്തും ഒക്കെ കൈമുതലായുള്ള രാജേഷ് എന്ന ചെറുപ്പക്കാരനാണ് കേന്ദ്ര കഥാപാത്രം..ചെന്നൈയിലെ ഒരു മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരൻ കൂടിയാണ് രാജേഷ്.
വിനീത് ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബാബു ആൻ്റണിയാണ് ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ
അവതരിപ്പിക്കുന്നത്.
മലബാറിലെ കലാരംഗത്തു പ്രവർത്തിച്ചു പോന്ന നിരവധി കലാകാരന്മാരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രണ്ടാള അവതരിപ്പിക്കുന്നത്. പ്രത്യേക
പരിശീലന ക്യാംബു നടത്തിയാണ് ഇവരെ കണ്ടെത്തിയത്.
മലബാറിൻ്റെ സംസ്ക്കാരവും, ഭാഷയും, ആചാരാനുഷ്ടാനങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഘടകമാണ്.
നിഖിലാ വിമൽ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പി.വി.കുഞ്ഞിക്കണ്ണൻ മാഷ്, നിർമ്മൽ പാലാഴി, രഞ്ജികങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാ ദുലോഹർ, ഇന്ദുതമ്പി .
രജിതാ മധു, ചിപ്പി ദേവസി. അമൽ താഹ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
പ്രശസ്ത സംവിധായകൻ താഹയുടെ മകനാണ് അമൽ താഹം
:രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ.
സംഗീതം -ഗുണ ബാലസുബ്രമണ്യം.
ഛായാഗ്രഹണം – വിശ്വജിത്ത് ഒടുക്കത്തിൽ.
എഡിറ്റിംഗ് -രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ.
മേക്കപ്പ്. ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും – ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ ഏബ്രഹാം.
കിയേറ്റീവ് ഡയറക്ടർ – മനു സെബാസ്റ്റ്യൻ
കാസ്റ്റിംഗ് ഡയറക്ടർ – പ്രശാന്ത് പാട്യം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവസ് – അബിൻ എടവനക്കാട്.
നസീർ കൂത്തുപറമ്പ്.
പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി.
കൊച്ചി, ചെന്നൈ, മട്ടന്നൂർ, തലശ്ശേരി ഭാഗങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്
ഫോട്ടോ പ്രേംലാൽ പട്ടാഴി.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…