ഒരു മാരുതി കാറിനേയും ഒരു പെൺകുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥ പറയുന്ന ‘മഹേഷും മാരുതിയും എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി അഞ്ച് ശനിയാഴ്ച്ച ചാലക്കുടിക്കടുത്തുള്ള വൈന്തല ഗ്രാമത്തിൽ ആരംഭിച്ചു.
പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മണിയൻ പിള്ള രാജു ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ.ഫിലിംഹൗസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് നിർമ്മിക്കുന്നത്.
രാവിലെ എട്ടര മണിയോടെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ജനപ്രതിനിധികളുടേയുമൊക്കെ സാന്നിദ്ധ്യത്തിൽ സംവിധായകൻ സേതുവിൻ്റെ പിതാവ് കമല നാഥൻപിള്ള ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ചടങ്ങിന് തുടക്കമിട്ടു. തുടർന്ന് മണിയൻ പിള്ള രാജു, ആസിഫ് അലി. ഛായാഗ്രാഹകൻ ഫയസ് സിദ്ദിഖ് ,സനീഷ് കുമാർ ജോസഫ് എം.എൽ.എ, ആർ.സുരേഷ് ബാബു(റീജണൽ മാനേജർമാരുതി പ്രൈവറ്റ് ലിമിറ്റഡ്) ദിവ്യ, മീനാ സേതുനാഥ് തുടങ്ങിയവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ് സംവിധായകന് തിരക്കഥ കൈമാറി. തുടർന്ന് സനീഷ് കുമാർ എം.എൽ.എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
നിയാസ് (ഓൺ ദി റോഡ് ബോഡി ഷോപ്പ് സി.ഈ.ഓ.) ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിനു തുടക്കമിട്ടു. ആസിഫ് അലി, മണിയൻ പിള്ള രാജു, ദിവ്യ, അഞ്ജലി എന്നിവരടങ്ങുന്ന രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. മംമ്താ മോഹൻ ദാസാണ് നായിക. വിജയ് ബാബു, ശിവ ഹരിഹരൻ (ഹൃദയം ഫെയിം), വിജയ് നെല്ലീസ്, വരുൺ ധാരാ (സൂപ്പർ ശരണ്യാ ഫെയിം), ഡോ.റോണി രാജ്, സാദിഖ്, വിജയകുമാർ, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനുരാജ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – ത്യാഗു തവനൂർ
മേക്കപ്പ്- പ്രദീപ് രംഗൻ.
കോസ്റ്റ്യും ഡിസൈൻ- സ്റ്റെഫി സേവ്യർ
ഫിനാൻസ് കൺട്രോൾ-ജയകുമാർ – സുനിൽ പി.എസ്.
പ്രൊഡക്ഷൻ മാനേജർ -എബി.ജെ.കുര്യൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ.
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്.ഈ.കുര്യൻ
ചാലക്കുടി, മാള, അന്നമനട, ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
-വാഴൂർ ജോസ്.
ഫോട്ടോ – ഹരി തിരുമല.
ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…
ന്യൂയോർക് :അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ആഴ്ചകളോളം 70,000 ഡോളറിന് മുകളിൽ വ്യാപാരം…
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ നാല് പേർ…
വാഷിങ്‌ടോ ഡി സി :തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വീണ്ടും വിചിത്രമായ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ജങ്ക് ഫുഡ്…
ന്യൂയോർക്ക് (മാർച്ച് 23, 2026): ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം അഗ്നിശമന സേനാ ട്രക്കുമായി കൂട്ടിയിടിച്ച് വൻ…
സ്കൈലൈൻ ട്രാവൽസ് ഉടമ ഷൈബു വർഗീസിന്റെ പിതാവ് തോമസ് വർഗീസ് അന്തരിച്ചു. 85 വയസ്സായിരുന്നു. മരുമകൾ: ജിനി ഷൈബു (Kilbarron…