Entertainment

ചരിത്രം തിരുത്തിക്കുറിച്ചചടങ്ങുകളോടെ ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ‘കാട്ടാളന്’ ആരംഭം കുറിച്ചു

ഒരു സിനിമ ഉണ്ടാക്കുക മാത്രമല്ല അത് എങ്ങനെ പ്രേക്ഷകർക്കു മുന്നിൽ മാർക്കറ്റ് ചെയ്ത് വിജയത്തിലെ ത്തിക്കുക എന്നതുകൂടി ഒരു സിനിമ നിർമ്മിക്കുന്നവരുടെ ഉത്തരവാദിത്ത്വമാണ്. അത് സമീപകാല മലയാള സിനിമയിൽ ഏറെ ഭംഗിയായി നിർവ്വഹിച്ച ഒരു നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എൻ്റർടൈൻമെൻ്റ്. ക്യൂബ്സ് എൻ്റർടൈൻമെൻ്റ് നിർമ്മിച്ച ആദ്യ ചിത്രമാണ് ഹനീഫ് അദേനി തിരക്കഥ രചിച്ചു സംവിധാനം ചെയ്ത മാർക്കോ. പല രീതികളിലും ഏറെ ചർച്ച ചെയ്യപ്പെട്ട മാർക്കോ അഞ്ചു ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തിയത്. വലിയ പ്രദർശനവിജയം നേടിയ ഈ ചിത്രം മറ്റു ഭാഷകളിലും മലയാള സിനിമക്ക് അർഹമായ അംഗീകാരം നേടുവാൻ ഏറെ സഹായകരമായി.

ക്യൂബ്സ് നടത്തിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഈ ചിത്രത്തിൻ്റെ വിജയത്തിൽ വലിയ പങ്കു വഹിച്ചു.മാർക്കോക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് , ആൻ്റണി വർഗീസിനെ (പെപ്പെ) നായകനാക്കി നവാഗതനായ പോൾ ജോർജ് തിരക്കഥ രചിച്ച് സംവിധാനംപുതിയ ചിത്രമായ കാട്ടാളൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗിനെക്കുറിച്ച്പറയുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച കൊച്ചി,കളമശ്ശേരി ചാക്കോളാസ് പവലിയനിൽ വച്ചായിരുന്നു കാട്ടാളൻ ഔദ്യോഗികമായ തുടക്കം കുറിച്ചത്.

പതിവു ശൈലികളിൽ നിന്നും വേറിട്ട ചടങ്ങുകളോടെയായിരുന്നു ഇവിടെ അരങ്ങേറിയത്.വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് മിഴിവേകാൻ കാട്ടാളൻ്റെ ടൈറ്റിൽ പതിപ്പിച്ച നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ്റേയും, നാടൻ വാദ്യമേളങ്ങളുടേയും സാന്നിദ്ധ്യം ഏറെ ഹൃദ്യമായി.സമൂഹത്തിൻ്റെ വിവിധ രംഗങ്ങളിലുള്ളവരും, ചലച്ചിത്ര പ്രവർത്തകരും .ബന്ധുമിത്രാദികളുമടങ്ങിയ വലിയ സദസ്സിൻ്റെ സാന്നിദ്ധ്യമാണ് കാട്ടാളൻ്റെ തുടക്കത്തിന് സന്നിഹിതരായത്.ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേർന്ന് ഒരുമിച്ചു ഭദ്രദീപം തെളിയിച്ചായിരുന്നുതുടക്കമിട്ടത്. സിനിമയിലെ ആദ്യ സംഭവം തന്നെയെന്നു വിശേഷിപ്പിച്ചാലും ഇതിനു തെറ്റില്ല.

സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, അജയ് വാസുദേവ്, ഹനീഫ് അദേനി ,പ്രമോദ് പപ്പൻ, ജിതിൻ ലാൽ, കൃഷ്ണമൂർത്തി, (ഗോകുലം മൂവീസ് )ആൻ്റണി വർഗീസ്, ജഗദീഷ്, സിദ്ദിഖ്, ഷറഫുദ്ദീൻ,മാർക്കോയിലൂടെ മലയാളത്തിലെത്തിയ കബീർ സിംഗ് ദുഹാൻ, പ്രശസ്ത ഫുട്ബോൾ പ്ലയറും ചലച്ചിത്രനടനുമായ ഐ.എം.വിജയൻ, രജീഷാ വിജയൻ, ആൻസൺ പോൾ, സാഗർ സൂര്യ, ഹനാൻഷാ. എഡിറ്റർ ഷമീർ മുഹമ്മദ് ഹനാൻഷാ. ബേബി ജീൻ, എന്നിവർ ഈ ചടങ്ങിൽ സംബന്ധിച്ച പ്രമുഖരാണ്. ഒരു ചിത്രത്തിൻ്റെ വിജയാഘോഷങ്ങളിലാണ് ആ ചിത്രവുമായി ബന്ധപ്പെടുന്ന വർക്കുള്ള പുരസ്ക്കാരങ്ങൾ നൽകുന്നത്. എന്നാൽ ആ പതിവു ശൈലി തകിടം മറിക്കുന്നതായിരുന്നു കാട്ടാളൻ്റെ തുടക്കത്തിൽ അരങ്ങേറിയത്.

ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പങ്കെടുക്കുന്ന എല്ലാവരേയും ചടങ്ങിൽ ആദരിക്കുകയും പുരസ്ക്കാരങ്ങൾ നൽകുകയും ചെയ്തു കൊണ്ട് കാട്ടാളൻ സിനിമാ ചടങ്ങ് വീണ്ടും വ്യത്യസ്ഥമാക്കി.വലിയ മുതൽമുടക്കിൽ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് കാട്ടാളനെ അവതരിപ്പിക്കുന്നത്.ഇൻഡ്യൻ സിനിമയിലെ വലിയ വ്യക്തിത്വങ്ങളെ പല രംഗങ്ങളിലും അവതരിപ്പിച്ചു കൊണ്ടാണ് കാട്ടാളൻ്റെ അവതരണം.മികച്ച ആക്ഷൻ ത്രില്ലർ ചിത്രം തന്നെയാണ് കാട്ടാളൻ.കാട്ടാളൻ എന്ന സിനിമ എന്താണ്?പ്രേക്ഷകർക്ക് ഏറെ ആവേശവും, കൗതുകവും, വിസ്മയവുമൊക്കെ കാട്ടിത്തരുന്ന ഒരു ചിത്രം ക്ലീൻ ഹൈക്ക് എൻ്റർടൈനർ തന്നെയായിരിക്കും ഈ ചിത്രം.വലിയ മുതൽമുടക്കിൽ എത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വിദേശങ്ങളിലും. ഇന്ത്യക്കകത്തുമായി നൂറ്റിയമ്പതോളം ദിവസങ്ങളോടെ യായിരിക്കും പൂർത്തിയാകുക.

രജീഷാ വിജയനാണ് നായിക.ജഗദീഷ്, സിദ്ദിഖ്, കബീർദുഹാൻ സിംഗ്, ആൻസൺ പോൾ തുടങ്ങിയവർക്കൊപ്പം മലയാളത്തിലേയും ബോളിവുഡ്ഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്.പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അജിനീഷ് ലോക്നാഥാണ് ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത്.ലോകപ്രശസ്തനായ കെച്ച കെംബഡിക്കെ യാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ. ഇവരുടെയൊക്കെ സാന്നിദ്ധ്യം ഈ ചിത്രത്തിൻ്റെ പ്രാധാന്യത്തെ ഏറെ വർദ്ധിപ്പിക്കുന്നു. സംഭാഷണം – ഉണ്ണി. ആർ.ഛായാഗ്രഹണം – രണ ദേവ്.എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.കലാസംവിധാനം സുനിൽ ദാസ്.മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻസ്റ്റിൽസ് – അമൽ സി. സദർ.ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.അവിസ്മരണീയമായ മഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ട് അരങ്ങേറിയ ഈ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പോന്നതു തന്നെ.

വാഴൂർ ജോസ്.

Newsdesk

Share
Published by
Newsdesk

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

7 hours ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

9 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

9 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

11 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

13 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 day ago