Entertainment

മനോജ്.കെ.യു പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയാകുന്നു… സിന്റോ സണ്ണി സംവിധായകൻ, അന്നാ റെജി കോശി നായിക, ബിജു ആന്റണിയുടെ തിരക്കഥ

ഏറെ ചർച്ച ചെയ്യപ്പെടുകയും, മികച്ച വിജയം നേടുകയും ചെയ്ത തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശംസ നേടിയ മനോജ്.കെ.യു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര.

പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിന്റോ സണ്ണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബെൻഹർ ഫിലിംസിൻ്റെ ബാനറിൽ മാനുവൽ ബിജു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ആറിന് തൃപ്പൂണിത്തുറ പേട്ടയിൽ ആരംഭിക്കുന്നു. അണുകുടുംബ സംസ്കാരത്തിലേക്കു കടന്ന മനുഷ്യ ജീവിതം തികച്ചും സ്വാർത്ഥ പരമായി മാറിയിരിക്കുന്നു. താനും തൻ്റെ കുടുംബവുമായി ഒതുങ്ങുക. നഗരജീവിതത്തിലാണ് ഇത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്.

സമൂഹവുമായി യാതൊരു ബന്ധവും ഇക്കൂട്ടർക്കില്ല. അയൽവാസികളാരെന്നോ എന്തു ചെയ്യുന്നുവെന്നോ എന്നൊന്നും അറിയുന്നില്ല. ബന്ധങ്ങളും, സൗഹൃദങ്ങളും അകലുന്നു. അവർ സ്വയം സൃഷ്ടിച്ച വേലിക്കെട്ടുകളിൽ ഒതുങ്ങുന്നു.

ഇത്തരക്കാരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കടന്നു വരുന്നു. പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര. 

ഈ നാട്ടിലെ ജനങ്ങളുമായി ഇട്ടിക്കോര പിന്നിട് ഇഴുകിച്ചേരുന്നു. ഇതിലൂടെ നാട്ടുകാർക്കിടയിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം നർമ്മത്തിലൂടെ പറയുകയാണ് ഈ ചിത്രത്തിലൂടെ. നമ്മുടെ നഗര ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ച എന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം. 

അന്നാ റെജി കോശിയാണു നായിക രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജാഫർ ഇടുക്കി, ജയിംസ് എല്യാ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ, പൗളി വത്സൻ, ഷിനു ശ്യാമളൻ, ജസ്നിയാ.കെ.ജയദീഷ്,  തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ബിജു ആൻ്റണിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.

സംഗീതം – ശങ്കർ ശർമ്മ

ഛായാഗ്രഹണം – റോജോ തോമസ്.

എഡിറ്റിംഗ് – അരുൺ. ആർ. എസ്.

കലാസംവിധാനം – സൂരജ് കുറവിലങ്ങാട്.

മേക്കപ്പ് – മനോജ് കിരൺ രാജ്

കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷാബിൽ അസീസ്.

അസ്സോസ്സിയേറ്റ് ഡയറക്ടർ – സച്ചി ഉണ്ണികൃഷ്ണൻ

ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – മജു രാമൻ.

പ്രൊഡക്ഷൻ കൺട്രോളർ – സഫി ആയൂർ.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇസ്രായേൽ ചാരനെ ഇറാൻ തൂക്കിലേറ്റി; മിസൈൽ ആക്രമണവും പ്രത്യാക്രമണവുമായി പശ്ചിമേഷ്യ യുദ്ധഭീതിയിൽ

തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…

17 hours ago

ട്രംപിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ യുദ്ധവുമായി മുന്നോട്ട് പോകാൻ സെനറ്റ് അനുമതി

വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…

17 hours ago

സെനറ്റ് പ്രൈമറിയിൽ രാജ കൃഷ്ണമൂർത്തിക്ക് അപ്രതീക്ഷിത തോൽവി; അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള ചരിത്രപരമായ നീക്കത്തിന് കനത്ത തിരിച്ചടി

ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…

17 hours ago

ട്രംപിനെ പിന്തുണച്ച് തുളസി ഗാബാർഡ്; ഇറാൻ വിഷയത്തിൽ യുഎസ് ഭരണകൂടത്തിൽ ഭിന്നത

വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…

18 hours ago

സ്വന്തം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്ന പിതാവിന് ജീവപര്യന്തം ശിക്ഷ

വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…

18 hours ago

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ടിന്റെ പുതിയ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…

18 hours ago