യുണിവേഴ്സൽ സിനിമാ സിൻ്റ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ , എന്ന ചിത്രത്തിൻ്റെ മൂസിക്ക് പ്രകാശന കർമ്മം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ ഐ.എം.എ.ഹാളിൽ വച്ചു നടക്കുകയുണ്ടായി. കൊറോണാ വൈറസ്സിൻ്റെ പിടിയിലായതു മുതലാണ് മ്യൂസിക്ക് ലോഞ്ച് ഉൾപ്പടെയുള്ള സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് പൂട്ടുവീണത്.
വീണ്ടും ഉണർന്നു തുടങ്ങിയതോടെ നടന്ന ആദ്യ ചടങ്ങും ഈ ചിത്രത്തിൻ്റേതായിരുന്നു.ഈ ചിത്രത്തിലെ അഭിനേതാക്കളായ ജയസൂര്യ, മഞ്ജു വാര്യർ, ശിവദ, ജോണി ആൻ്റണി തുടങ്ങിയവർ, അഭിനേതാക്കളായ പ്രിയങ്ക, അശ്വിൻ, നിരവധി ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ ബന്ധുമിത്രാദികൾ തുടങ്ങി നിരവധി പ്പേരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.
ലളിതമായി നടന്ന ചടങ്ങിൽ ഈ ചിത്രത്തിലെ ഗാനങ്ങളുടെ വിഷ്വൽ പ്രദർശനം നടത്തി.സന്തോഷ് കേശവ് ഉൾപ്പടെയുള്ള ഗായകർ ഇതിലെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു.നിർമ്മാതാക്കളായ സിയാദ് കോക്കർ ,എ വർഷൈൻ മണി, സന്ധീപ് സേനൻ, എന്നിവർ ആശംസകൾ നേർന്നു.മഞ്ജു വാര്യർ, ജയസൂര്യ ശിവദാ, പ്രജേഷ് സെൻ, ജോണി ആൻ്റെണി എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു.നിർമ്മാതാക്കളായ ഔസേപ്പച്ചൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട് ‘സുധീപ് കാരാട്ട്, എന്നിവരൊക്കെ ഈ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.മെയ് പതിമൂന്നിcvന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്സാണ് ഇതിലെ ഗാനങ്ങൾ വിപണിയിലെത്തിക്കുന്നത്.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…