മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം നായകനായ അബ്രഹാം ഒസ്‌ലർ എന്ന ചിതത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.
2024 ജനുവരി പതിനൊന്നിനാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.
വൻ പ്രദർശന വിജയവും മികച്ച അഭിപ്രായവും നേടിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതിനിടയിൽ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച രണ്ടു ചിത്രങ്ങൾ പ്രദർശനത്തിയിരുന്നു. ഗരുഡനും, ഫീനിക്സും. രണ്ടു ചിത്രങ്ങളും അഭിപ്രായത്തിലും പ്രദർശനശാലകളിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പിൻബലവും അബ്രഹാം ഒസ്‌ലറിനെ പ്രേഷകരുടെ ഇടയിൽ ഏറെ പ്രതീഷയുണർത്താൻ സഹായിച്ചിരിക്കുകയാണ്.
നിരവധി ദുരൂഹതകളും, സസ്‌പെൻസും നിറഞ്ഞ മെഡിക്കൽ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിത്.
അപ്രതീഷിതമായ കഥാപാതങ്ങളുടെ കടന്നുവരവും, വഴിത്തിരിവുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നു.
അൽപ്പം ഇടവേളക്കുശേഷം മലയാളത്തിലേക്കു കടന്നുവരുന്ന ജയറാമിന്റെ
അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാതമായിരിക്കും ഇതിലെ അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ. തന്റെ അഭിനയ ജീവിതത്തിൽ നാളിതു വരെ ചെയ്യാത്ത ഒരു കഥാപാത്രവുമായിട്ടാണ് ജയറാം വീണ്ടും തന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്.
കുടുംബ സദസ്സ്യകളിലെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഈ കഥാപാത്രത്തിലൂടെ എത്തുന്നത്.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരാ രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ ആര്യാസലിം എന്നിവരും പ്രധാന താരങ്ങളാണ്.
ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ.
സംഗീതം- മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം -തേനി ഈശ്വർ
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം -ഗോകുൽദാസ്’
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും ഡിസൈൻ – അരുൺ മനോഹർ
ക്രിയേറ്റീവ് ഡയറക്ടർ – പ്രിൻസ് ജോയ്
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – റോബിൻ വർഗീസ്, രജീഷ് വേലായുധൻ.
എക്സിക്യട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ.
ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്.
പ്രൊഡക്ഷൻ എക്സിക്യട്ടിവ് പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.
നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനം മിഥുൻ മാനുവൽ തോമസ്സും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയാ പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…