Entertainment

മോഹൻലാലിൻ്റെ ആദ്യ സംവിധാന ചിത്രമായ ‘ബാറോസിന്’ തുടക്കമിട്ടു

ചരിത്ര നിമിഷങ്ങളുടെ സംഗമ വേദിയായി മാറിയ നിമിഷങ്ങളാണ് മാർച്ച് ഇരുപത്തിനാല് ബുധനാഴ്‌ച്ച, കൊച്ചി കാക്കനാട്ടെ നവോദയാ സ്റ്റുഡിയോയിൽ അരങ്ങേറിയത്. അഭിനയ രംഗത്ത് കഴിഞ്ഞ നാൽപ്പതു വർഷമായി നിറസാന്നിദ്ധ്യമായി നിൽക്കുന്ന മോഹൻലാൽ ഒരു സിനിമയുടെ അമരക്കാരനാകുന്ന ചടങ്ങായിരുന്നു ഇവിടെ അരങ്ങേറിയത്. മോഹൻലാൽ എന്ന നടൻ പ്രേഷകർക്കു മുന്നിൽ അഭിനേതാവായി പ്രത്യക്ഷപ്പെട്ട മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നിർമ്മിച്ച നവോദയാ യുടെ കളരിയിൽത്തന്നെ തൻ്റെ ഈ രംഗത്തെ മറ്റൊരു ചുവടുമാറ്റത്തിന് തുടക്കം കുറിക്കുന്നതും ഈ മണ്ണിൽ നിന്നു തന്നെ.

ഇവിടുന്നു തന്നെ തുടക്കമിടണമെന്നത് എൻ്റെ ഒരാഗ്രഹമായിരുന്നുവെന്ന് മോഹൻലാൽ അരങ്ങേറ്റ വേളയിൽ വ്യക്തമാക്കി.മഞ്ഞിൽ വിരിഞ്ഞ പൂക്കളിൻ്റെ അണിയറ ശിൽപികളായ ഫാസിൽ, ജിജോ പുന്നൂസ്, സിബി മലയിൽ തുടങ്ങിയവരും നവോദയായിയിലൂടെ പ്രശസ്തിയിലെത്തിയപ്രിയദർശൻ, രാജീവ് കുമാർ എന്നിവരുടെയൊക്കെ സാന്നിദ്ധ്യവും അവരുടെ അനുസ്മരണവും ചടങ്ങിൽ ഏറെ കൗതുകമായി. ഏറെക്കാലമായി തന്നോടു സഹകരിച്ചു പോന്ന സിനിമയിലെ വിവിധ രംഗത്തുള്ള സഹപ്രവർത്തകർ, സുഹ്റു ത്തുക്കൾ ബന്ധുമിത്രാദികൾ എന്നിവരും മാദ്ധ്യമപ്രവർത്തകരും അടങ്ങുന്ന വലിയൊരു സംഘത്തിൻ്റെ സാന്നിദ്ധ്യത്തിൽ ശ്രീ മോഹൻലാൽ ആദ്യഭദ്രദീപം തെളിയിച്ചു. തുടർന്ന് മമ്മൂട്ടി ഫാസിൽ, ജിജോ ,സിബി മലയിൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, പ്രഥ്വിരാജ് സുകുമാരൻ, സുചിത്രാ മോഹൻലാൽ ആൻ്റെണി പെരുമ്പാവൂർ ,സന്തോഷ് ശിവൻ, എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.

ഈ സിനിമയെക്കുറിച്ചുള്ള ആമുഖ വിവരങ്ങൾ ജിജോ പുന്നൂസ് ആദ്യമായി അവതരിപ്പിച്ചു. ഫാസിൽ, മമ്മൂട്ടി, സിബി മലയിൽ, പ്രിയദർശൻ, സുചിത്രാ മോഹൻലാൽ, ദിലീപ്, സിദ്ദിഖ്,  ജി.സുരേഷ് കുമാർ, ടി.കെ.രാജീവ് കുമാർ, അശോക് കുമാർ ‘സന്തോഷ് ശിവൻ, സന്തോഷ് രാമൻ , ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്ന നായിക ഷൈല (യു.എസ്.എ ) പതിമൂന്നുകാരനായ സംഗീതസംവിധായകൻ ലിഡിയൻ, എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഈ കഥ കേട്ടപ്പോൾ എൻ്റെ മനസ്സിൽ ഒരു കുട്ടിയുടെ മനസ്സാണ് എന്നിലുണ്ടായത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കഥയുമാണ്.

പോർച്ച് ഗീസ് പശ്ചാത്തലമുള്ള ഒരു കഥ -നമുക്ക് അസാദ്ധ്യമായി എന്നു തോന്നുന്നത് ചെയ്യുമ്പോഴാണല്ലോ  ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. എല്ലാ ഭഷക്കും ദേശത്തിനും ഏറെ ഇഷ്ടമാകുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.cഅതു കൊണ്ടു തന്നെ ഭാഷയുടേയും ദേശത്തിൻ്റേയും അതിർവരമ്പുകൾ ഉണ്ടാകാതെ ലോകത്തെ വിടേയും പ്രദർശിപ്പിക്കുമാറാണ് ഈ ചിത്രത്തെ ഒരുക്കുന്നതെന്ന് മോഹൻലാൽ തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചിത്രത്തിൽ ഏറെയും വിദേശ താരങ്ങളാണ് അഭിനയിക്കുന്നത്. വളരെ നേരത്തേ തന്നെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നതാണ്. കൊറോണാ വൈറസിൻ്റെ വ്യാപനം ഉണ്ടാക്കിയ പ്രതിസന്ധി ഏറെ വലുതായിരുന്നുവല്ലോ? വിദേശ താരങ്ങൾക്ക് എത്താനുള്ള ബുദ്ധിമുട്ടുകൾ, വിസാ പ്രശ്നങ്ങൾ, എന്നിങ്ങനെ നിരവധി പ്രതിസന്ധികൾകഴിഞ്ഞ ഏതാണ്ട് ഒരു വർഷത്തോളമായി ഈ ചിത്രത്തിൻ്റെ ജോലികൾ നടന്നുവരികയാണ്.

തിരക്കഥ: സ്റ്റോറി ബോർഡ് ഉണ്ടാക്കൽ, മ്യൂസിക്ക് കമ്പോസിംഗ്, സെറ്റ് വർക്കുകൾ ത്രിഡി ജോലികൾ എന്നിങ്ങനെയുള്ള ജോലികൾ നടന്നു പോന്നിരുന്നു. പ്രശസ്ത ഛായാഗ്രഹകനായ കെ.പി.നമ്പ്യാതിരിയാണ് ത്രീഡി യുടെ മേൽനോട്ടം വഹിക്കുന്നത്. ഛായാഗ്രഹണം. സന്തോഷ് ശിവൻ, എഡിറ്റിംഗ്- ശീകർ പ്രസാദ്, പ്രൊഡക്ഷൻ മാനേജർ – ശശിധരൻ കണ്ടാണിശ്ശേരി,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -സ ജി.സി.ജോസഫ്, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- സിദ്ദു പനയ്ക്കൽ. ഈ മാസം മുപ്പത്തിയൊന്നിനാണ് ചിത്രീകരണം ആരംഭി ക്കുന്നത്.വ്യവസായ പ്രമുഖനായ രവി പിള്ള, രാവിസിൻ്റെ പേരിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വാഴൂർ ജോസ്.

Newsdesk

Share
Published by
Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

1 day ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

1 day ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

1 day ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 days ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago