Entertainment

ജോഷിയുടെ ‘പാപ്പൻ’ – ആരംഭിച്ചു

മാർച്ച് അഞ്ച് വെള്ളി’ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയുടെ കവാടം എന്നു വിശേഷിപ്പിക്കാവുന്ന കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ ഒരു സിനിമക്കു തുടക്കമിടുകയാണ്. ചിത്രം. – പാപ്പൻ ‘മലയാളത്തിൻ്റെ ലെജൻ്റ് ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. മലയാളി പ്രേക്ഷകന് നിരവധി പുതുമകൾ, ദൃശ്യാനുഭവത്തിലൂടെ സമ്മാനിച്ച് വലിയ വിജയത്തിലെത്തിയ ‘പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പാപ്പൻ.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്ക്യൂബ്സ് ഇൻ്റെർനാഷണൽഗ്രൂപ്പിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും മുഹമ്മദ് ഷെരീഫും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ കാഞ്ഞിരപ്പള്ളി അതിരുപതാ വികാരി ജനറൽ ഫാദർ ബോബി അലക്സ് – മണ്ണംപ്ലാക്കൽ സ്വിച്ചോൺ കർമ്മം നിർവ്വപിച്ചു.’നിർമ്മാതാക്കളിൽ ഒരാളായ ഷെരീഫ് മുഹമ്മദ് ഫസ്റ്റ് ക്ലാപ്പും നൽകി. പ്രശസ്ത നടി കനിഹയും ഗോകുൽ സുരേഷ് ഗോപിയുമാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.

അടുത്ത ഷോട്ടിൽ സുരേഷ് ഗോപിയും പങ്കെടുത്തു. തങ്ങളുടെ കൂട്ടുകെട്ടിൽ നിരവധി മികച്ച വിജയങ്ങൾ എഴുതിച്ചേർത്ത ജോഷി-സുരേഷ് ഗോപി ചിത്രമായ പാപ്പൻ- എല്ലാ വിഭാഗം പ്രേക്ഷകർക്കും ആകർഷിക്കും വിധത്തിൽ ഒരു മാസ് എൻ്റർടൈനർ തന്നെയായിരിക്കും. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് ഗോപിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമെന്നപ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പൂമരം കുങ്ഫൂ എന്നീ  ചിത്രങ്ങളിലൂടെ നായികയായി ശ്രദ്ധിക്കപ്പെട്ട നീതാ പിള്ളയാണ് നായിക. സണ്ണി വെയ്നാണ് ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിജയരാഘവൻ, നൈലാ ഉഷ, ആശാ ശരത്, സാ സ്വിക ജനാർദ്ദനൻ ഷമ്മി തിലകൻ, ബിനു പപ്പു,- വിനീത് തട്ടിൽ, എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കെയർ ഓഫ് സൈരാ ബാനു. എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആർ.ജെ.ഷാനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നത്. ജെയ്ക് ബിജോയ് സിൻ്റേതാണ് സംഗീതം.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ‘എഡിറ്റിംഗ് – ശ്യാം ശശിധരൻ കലാസംവിധാനം -നിമേഷ് താനൂർ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യം -ഡിസൈൻ- പ്രവീൺ വർമ്മ , ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ-അഭിലാഷ് ജോഷി-ചീഫ് ‘അസ്സോസ്സിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി.

അസ്സോസ്സിയേറ്റ് ഡയറക്ടേർസ്.ജിഥുൻ രാധാകൃഷ്ണൻ. അഭിൽ ആനന്ദ്. സഹസംവിധാനം- ഷാരുഖ് റഷീദ്, അർച്ചനാരുദ്രാക്ഷ്.’ വരുൺ ആഘോഷ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് ” സെബാസ്റ്റ്യൻ കൊണ്ടു പ്പറമ്പിൽ, യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ)പ്രൊഡക്ഷൻ എക്സിക്കുട്ടീവ് –വിജയ്.ജി.എസ്.പ്രൊഡക്ഷൻ മാനേജർ. മിഥുൻ  പ്രൊഡക്ഷൻ കൺട്രോളർ മുരുകൻ.എസ്.കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, എന്നിവിടങ്ങളിലായിയി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആലോഷ് സിനിമാമ്പും ചാന്ദ് വിമൂവീസും ചേർന്ന് പ്രദർശനത്തിനെത്തിക്കുന്നു. ഫോട്ടോ – നന്ദു.

വാഴൂർ ജോസ്

Newsdesk

Share
Published by
Newsdesk

Recent Posts

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

6 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

7 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

10 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

11 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

11 hours ago

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

1 day ago