കൊച്ചി: സോഷ്യല്‍ മീഡിയയിലെ എണ്‍പതിനായിരത്തിലധികം അംഗങ്ങളുള്ള സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റ് ഈ വര്‍ഷത്തെ ആദ്യഘട്ട അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച ചിത്രം, എഡിറ്റര്‍, ആര്‍ട് വിഭാഗം, വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈന്‍, മേക്കപ്പ് തുടങ്ങിയവയാണ് പ്രഖ്യാപിച്ചത്. ഉണ്ടയാണ് മികച്ച ചിത്രം. ഷൈജു ശ്രീധരന്‍ ആണ് മികച്ച എഡിറ്റര്‍, വസ്ത്രാലങ്കാരത്തിന് സമീറ സനീഷും ആര്‍ട് വിഭാഗത്തിന് ജോതിഷ് ശങ്കറും അര്‍ഹനായി.
സൗണ്ട് ഡിസൈന് രംഗനാഥ് രവിയും മേക്കപ്പിന് റോണക്‌സ് സേവ്യറും അര്‍ഹനായി. ‘രാഷ്ട്രീയപരമായും സാമൂഹികമായും വര്‍ത്തമാനകാലത്തെ ആഴത്തില്‍ അവതരിപ്പിക്കുന്ന, മെയിന്‍സ്ട്രീം ചട്ടക്കൂടുകള്‍ക്കുള്ളില്‍ റെപ്രസന്റ് ചെയ്തിട്ടില്ലാത്ത വിഷയങ്ങള്‍ നല്ലൊരു കഥാപരിസരത്ത് പ്രതിഷ്ഠിക്കുന്ന, മികച്ച പെര്‍ഫോമന്‍സുകള്‍ ഉള്ള ചിത്രമാണ് ഉണ്ട’ എന്നാണ് ജൂറി അഭിപ്രായം.
കുമ്പളങ്ങി നൈറ്റ്സ്, 9 എന്നീ ചിത്രങ്ങളിലൂടെയാണ് സമീറ സനീഷ് പുരസ്‌ക്കാരത്തിന് അര്‍ഹയായത്. വൈറസ്, കുമ്പളങ്ങിനൈറ്റ്‌സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ സിനിമകളാണ് ഷൈജു ശ്രീധരനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.
ജല്ലിക്കട്ടാണ് രംഗനാഥ് രവിയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. കുമ്പളങ്ങി നൈറ്റ്‌സ്, പ്രതിപൂവന്‍ കോഴി, വൈറസ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രത്തിലെ ആര്‍ട്ട് വര്‍ക്കിനാണ് ജോതിഷ് ശങ്കര്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്.
റിക്രൂട്ട്മെന്റ് നിയന്ത്രണങ്ങൾ വകുപ്പ് അവസാനിപ്പിച്ചതോടെ, വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് ഇപ്പോൾ അയർലണ്ടിലെ ഹെൽത്ത് സർവീസ്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…