ലോക് ഡൗണും പ്രഖ്യാപിച്ചചിനെ തുടർന്ന് ഓസ്ട്രേലിയിൽ അകപ്പെട്ടു പോയ മലയാളികളെ സഹായിക്കാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. ജൂലൈ 25 നാണ് കൊച്ചിയിലേക്ക് വിമാനം ചാർട്ട് ചെയ്തിരിക്കുന്നത്. ഒരു ഫാൻസ് അസോസിയേഷൻ ഏർപ്പെടുത്തുന്ന ആദ്യത്തെ ചാർട്ടർ വിമാനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യ ചാർട്ടർ വിമാനവും ഇതാണ്.
സിൽക്ക് എയറും ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റനാഷലും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ചാപ്റ്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിസ കാലാവധി കഴിഞ്ഞ് കുടുങ്ങി കിടക്കുന്ന 10 വിദ്യാർത്ഥികളെ കൂടി നാട്ടിലെത്തിക്കാനും ഫാൻസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
വിദ്യാർഥികളെ കൂടാതെ അർഹതപ്പെട്ട നിരവധി ആളുകൾക്ക് സൗജന്യ ടിക്കറ്റ് കൊടുത്തു കഴിഞ്ഞതായി ഫ്ലൈ വേൾഡ് ഡയറക്ടർമാരായ റോണി ജോസഫ്, പ്രിൻസ് ജേക്കബ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി ബിനോയ് പോൾ, ഈസി ഫ്ലൈറ്റ് മാനേജിങ് പാർട്ണർ മെൽവിൻ മാത്യു എന്നിവർ അറിയിച്ചു. കൊച്ചിയിലേക്കുള്ള മറ്റ് യാത്രക്കാർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. വിവരങ്ങൾക്ക് 0410366089 .
റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…
സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…
ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്കിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഇറാന്‍ നാവികസേനാ മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ.വ്യാഴാഴ്ച രാവിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍…
Daft.ie യുടെ ഏറ്റവും പുതിയ വിൽപ്പന റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ദേശീയതലത്തിൽ ശരാശരി ഹോം ലിസ്റ്റ് വില 3.7%…
INMO നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പിൽ മിന്നും ജയവുമായി MNI സ്ഥാനാർഥികൾ. നിലവിലെ കൗൺസിൽ അംഗങ്ങളായ വർഗീസ് ജോയ്, ത്രേസ്യ…
അരിസോണ:ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ…