Categories: Movies

നേർക്കുനേർ ഏറ്റുമുട്ടി പൃഥ്വിയും ബിജു മേനോനും; ‘അയ്യപ്പനും കോശിയും’ ട്രെയിലർ പുറത്ത്

അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായി വ്യത്യസ്ത ലുക്കിൽ ബിജു മേനോനും പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് എത്തിയ ഹവീൽദാർ കോശിയായി പൃഥ്വിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സംവിധായകൻ രഞ്ജിത്ത് പൃഥ്വിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നാല് വർഷത്തിന് ശേഷം സച്ചി ഒരുക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജൻ, സിദ്ദിഖ്, അനുമോഹൻ, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

സംവിധായകൻ രഞ്ജിത്തിന്റെ നിർമാണ- വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, ക്യാമറ- സുദീപ് ഇളമൺ. പാലക്കാടും അട്ടപ്പാടിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, നിവിൻ പോളി, ടൊവീനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് സമൂഹ മാധ്യമത്തിലൂടെ ട്രെയിലർ പുറത്തിറക്കി.

Newsdesk

Recent Posts

വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ അന്തരിച്ചു

𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 ( 𝐃𝐮𝐧𝐠𝐚𝐫𝐯𝐚𝐧 ): വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ ഇന്ന് വെളുപ്പിനെ   ഹൃദയാഘാതത്തെ തുടർന്ന്  മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ…

2 hours ago

Biblia 2026 Grand Finale; ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ

അയർലണ്ട്: ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ വച്ച് നടത്തും. ഫെബ്രുവരി 28 ശനിയാഴ്ച 2…

5 hours ago

അയർലൻഡിൽ നഴ്സായിരുന്ന നിമ്മി ജോയ് നിര്യാതയായി

അയർലണ്ടിലെ St. James’s Hospitalൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ…

5 hours ago

ഇന്ത്യൻ വിദ്യാർഥികൾക്ക് വിസാ ഇളവുകളുമായി ഫ്രാൻസ്

ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…

23 hours ago

ട്രംപിനെതിരെ ഇന്ത്യൻ അമേരിക്കൻ സമൂഹം; 2026-ലെ സർവ്വേ ഫലങ്ങൾ പുറത്ത്

വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ അമേരിക്കൻ വംശജരും ഭരണകൂടത്തിന്റെ…

23 hours ago

Laya ഹെൽത്ത്കെയർ 65 പോളിസികളുടെ നിരക്കുകൾ 4.7% വർദ്ധിപ്പിച്ചു

ലയ ഹെൽത്ത്കെയർ അവരുടെ 65 ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില ശരാശരി 4.7% വർദ്ധിപ്പിക്കുന്നു. ഇത് ഒരു മുതിർന്ന വ്യക്തിക്ക്…

23 hours ago