മുംബൈ: സുശാന്ത് സിങിന്റെ മരണവാർത്തയിൽ ഒരുപോലെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. സുശാന്ത് സിങിന്റെ മാനേജറായ ദിശ സാലിയനും അടുത്തിടെയാണ് ജീവനൊടുക്കിയത്.
ബാന്ദ്രയിലെ സ്വവസതിയിൽ ഇന്ന് ഉച്ചയോടെയാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജൂൺ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയനെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ 14 മത്തെ നിലയിൽ നിന്നും ദിശ ചാടുകയായിരുന്നു. അതും ആത്മഹത്യ ആയിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.
സുശാന്തിനെ കൂടാതെ വരുൺ ശർമ്മ, ഭാരതി സിങ്, ഐശ്വര്യ റായ് എന്നിവരോടൊപ്പം ദിശ പ്രവർത്തിച്ചിട്ടുണ്ട്. ദിശയുടെ മരണവാർത്ത അറിഞ്ഞ സുശാന്ത് സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തിരിയിരുന്നു. സുശാന്തിന്റെ മരണത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പൊലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യ ആണെന്നാണ്.
ഇന്നലെ രാത്രി കൂട്ടുകാർക്കൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് താരം ഉറങ്ങാൻ കിടന്നത്. അതിനാൽ രാവിലെ എഴുന്നേൽക്കാൻ വൈകിയതിൽ വീട്ടുജോലിക്കാർക്ക് സംശയമൊന്നും തോന്നിയില്ലായിരുന്നു. ഉച്ചയായിട്ടും മുറിയിൽ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ വാതിൽ ചവിട്ടിപൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും അകത്ത് കടന്നതെന്നാണ് റിപ്പോർട്ട്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആറുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായിട്ടാണ് പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത് എന്നാണ് റിപ്പോർട്ട്. അതിന്റെ മെഡിക്കൽ രേഖകൾ പൊലീസ് വീട്ടിൽനിന്നും കണ്ടെത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…