Categories: Movies

സംവിധായികയായി ബൃന്ദാ മാസ്റ്റര്‍ ; നായികാനായകന്മാരാവുന്നത് ദുല്‍ഖറും കാജല്‍ അഗര്‍വാളും?

ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴിലെത്തുന്നു. ഡാന്‍സ് മാസ്റ്റര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്നത്. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.

എന്നാല്‍ ഔദ്യോഗികമായി ചിത്രത്തെ കുറിച്ച് ആരും പ്രതികരിച്ചിട്ടില്ല. അതേസമയം ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍  ആദ്യമായി തിയേറ്ററില്‍ എത്തുന്ന ‘വരനെ ആവശ്യമുണ്ട’ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നു.

‘നീ വാ എന്‍ ആറുമുഖാ’ എന്ന് തുടങ്ങുന്ന ഗാനം ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.കെ.എസ് ചിത്രയും കാര്‍ത്തിക്കുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയും ഡോ.കൃതയയുമാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫ് ആണ്.

ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ശോഭനയും സുരേഷ് ഗോപിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടെ കല്ല്യാണി പ്രിയദര്‍ശനുമുണ്ട്. ശോഭനയും സുരേഷ് ഗോപിയും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി വാഫാ ഖദീജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

Newsdesk

Recent Posts

വിമാനത്തിൽ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരിക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം

വാഷിംഗ്ടൺ : ഫെബ്രുവരി 13-ന് അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വെച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച 40-കാരിയായ…

2 mins ago

ആഗോള ഇറക്കുമതി തീരുവ 10 ശതമാനമായി ഉയർത്തി ട്രംപ്

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ…

13 mins ago

സൈക്കിൾ ചവിട്ടാൻ പഠിച്ച കഥ: ഒരു കുഞ്ഞുചോദ്യവും പവിത്രമായ ഓർമ്മകളും

ഈയിടെ എന്റെ മക്കളിലൊരാൾ എന്നോട് ലളിതമെങ്കിലും മനോഹരമായ ഒരു ചോദ്യം ചോദിച്ചു: “ഡാഡി , ഡാഡി എങ്ങനെയാ സൈക്കിൾ ചവിട്ടാൻ…

21 mins ago

മാർച്ച് 19 ന് റിലീസ് ‘ആട് 3’ ക്ക് പുതിയ പോസ്റ്റർ എത്തി

ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിൻ്റേയും, പ്രതികാരത്തിൻ്റേയും, രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി.മാർച്ച്…

9 hours ago

കോർക്കിലെ യൂറോപ്യൻ ആസ്ഥാനത്ത് ആപ്പിൾ പുതിയ ഓഫീസ് കെട്ടിടം തുറന്നു

കോർക്കിലെ ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്ത് പുതിയ ഓഫീസ് കെട്ടിടം ഔദ്യോഗികമായി തുറന്നു. 1,300 ജീവനക്കാരെ ഇവിടെ ഉൾക്കൊള്ളുന്നതിന് സാധിക്കും. കോർക്കിലെ…

22 hours ago

ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ സി.ഡി.സി തലവനായി ചുമതലയേറ്റു

വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ…

1 day ago