‘ടേക് ഓഫ് ‘ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന മഹേഷ്നാരായണന് ഫഹദിനും, പാര്‍വ്വതിക്കും, സന്തോഷ് രാമനും ആ സിനിമയിലൂടെ ദേശീയ അവാര്‍ഡും നേടിക്കൊടുത്തു. മഹേഷ് നാരായണന്റെ ഏറ്റവും പുതിയ സിനിമയാണ് സി.യു.സൂണ്‍. മാലിക് എന്ന മറ്റൊരു ഫഹദ്ഫാസില്‍ ചിത്രവും മഹേഷ്നാരായണന്റെ റിലീസ് കാത്തിരിക്കുന്നുണ്ട്.
സി.യു.സൂണ്‍ വളരെ വിചിത്രമായ അവതരണ രീതിയില്‍ പറഞ്ഞുപോവുന്ന സിനിമയാണ്.
സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗിച്ചുള്ള വിചിത്രമായ മെയ്ക്കിങ് രീതിയാണ് മഹേഷ് നാരായണന് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നസ്റിയയും ഫഹദ്ഫാസിലും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഫഹദിനെക്കൂടാതെ റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാവുന്നു. അമസോണ്‍ പ്രൈമില്‍ സപ്തംബര്‍ 1ാം തിയതി വേള്‍ഡ് പ്രീമിയര്‍ ആയി സി.യു.സൂണ്‍ വരുന്നതാണ്.
തിരക്കഥയും എഡിറ്റിംഗും വെര്‍ച്ച്വല്‍ സിനിമാട്ടോഗ്രാഫിയും സംവിധായകന് മഹേഷ്നാരായണന് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പി.കെ. ശ്രീകുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഇതിനകം അഞ്ചുകോടിയിലധികം പേര് സി.യു സൂണ്‍ ട്രൈലര്‍ കണ്ടുകഴിഞ്ഞു. ആമസോണ്‍ പ്രൈമിലെ ഒരു സൂപ്പര്‍ ഹിറ്റ് ആയിരിക്കും സി.യു.സൂണ്‍ എന്നതില്‍ ഒരു സംശയവുമില്ല.