കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെ തുടര്‍ന്ന ചിത്രീകരണം നിര്‍ത്തി വെച്ചതും ഇനി തുടങ്ങാനിരിക്കുന്നതുമായ ചിത്രങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ തിയേറ്ററുകള്‍ നല്‍കേണ്ടെന്ന് തീരുമാനം.
തിയേറ്റര്‍ ഉടമകളും നിര്‍മ്മതാക്കളും വിതരണക്കാരും സംയുക്തമായി ഇങ്ങനെയൊരു തീരുമാനം എടുക്കുകയയിരുന്നു. അതേസമയം കൊവിഡ് പ്രതിസന്ധി തുടരുകയാണെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ സെപ്റ്റംബര്‍ 30 ന് മുമ്പായി റിലീസ് ചെയ്യാനും കഴിയാതെ വന്നാല്‍ നിയന്ത്രണം വീണ്ടും നീളും.
നിലവില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രങ്ങള്‍ കൊവിഡ് നിയന്ത്രണം കഴിഞ്ഞ ശേഷം റിലീസ് തിയ്യതികള്‍ നിശ്ചയിക്കും. പന്ത്രണ്ടിലധികം ചിത്രങ്ങളാണ് ഇത്തരത്തില്‍ റിലീസ് നീണ്ടു നില്‍ക്കുന്നത്.
ഏകദേശം 300 കോടിയിലധികം നഷ്ടമാണ് സിനിമാ രംഗത്ത് മലയാളത്തില്‍ മാത്രം സംഭവിക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
നിലവില്‍ ബോക്‌സോഫീസില്‍ മികച്ച രീതിയില്‍ ഓടി കൊണ്ടിരുന്ന പല ചിത്രങ്ങളും തിയേറ്ററുകള്‍ പുട്ടിയതോടെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു. വീണ്ടും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ തന്നെ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതകള്‍ കുറവാണ്.
സിനിമാ മേഖലയില്‍ പ്രത്യേകിച്ച് മലയാളത്തില്‍ ഏറ്റവും വലിയ ബിസിനസ് നടക്കുന്ന കാലഘട്ടമാണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍.അവധികാലമായത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ എത്തുന്ന സമയമാണിത്. എന്നാല്‍ കൊവിഡ് വ്യാപനം തുടരാന്‍ സാധ്യതയുള്ളതിനാല്‍. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങളുടെ റിലീസ് ഇതോടെ നീളും.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…