സുശാന്ത് സിംഗ് പ്രധാന വേഷത്തിലെത്തുന്ന ദില്‍ ബേച്ചാരയുടെ ട്രെയിലറിന് ലഭിച്ചത് 5.6 മില്യണ്‍ ലൈക്കുകള്‍. ട്രെയിലര്‍ പുറത്ത് വിട്ട് 24 മണിക്കൂറിനകത്താണ് ഇത്രയുമധികം ലൈക്കുകള്‍ ലഭിക്കുന്നത്.
തിങ്കളാഴ്ച നാല് മണിയ്ക്കാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 25 മില്യണ്‍ ആളുകളാണ് ഇതുവരെ ട്രെയിലര്‍ കണ്ടത്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയി പോയിക്കൊണ്ടിരിക്കുകയാണ് ദില്‍ ബേച്ചാരയുടെ ട്രെയിലര്‍.
ബോളിവുഡ് സിനിമ അവഞ്ചേഴ്‌സിന്റെ ട്രെയിലറിനെക്കാളും മേലെയാണ് ദില്‍ ബേച്ചാരയ്ക്ക് കിട്ടിയിരിക്കുന്ന ലൈക്ക്.
അവഞ്ചേഴ്‌സ് എന്‍ഡ് ഗേമിന് ഇതുവരെ 2.9 ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്. 2019 ഏപ്രിലിലാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്.
അന്തരിച്ച നടന്‍ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ചിത്രമാണ് ദില്‍ ബേച്ചാര. ചിത്രം എന്തായാലും ബ്ലോക് ബ്ലസ്റ്റര്‍ ആകുമെന്നാണ് സുശാന്തിന്റെ ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
സുശാന്തിനായി ഇത്രയെങ്കിലും ചെയ്യണമെന്നാണ് പലരും ട്വിറ്ററില്‍ പറയുന്നത്. ജൂലൈ 24 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്തിനുള്ള ആദര സൂചകമായി ഹോട്സ്റ്റാറില്‍ ഈ സിനിമ സൗജന്യമായി കാണാം.
ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കാരണം സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…
മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, മമ്മൂട്ടിയെ നായകനാക്കി…
സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ…
കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…