കോവിഡ് പ്രതിസന്ധി തുടരുന്ന ഘട്ടത്തിൽ അവതാർ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവച്ചു. സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വർഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി 2022 ഡിസംബർ 16നാകും റിലീസിനെത്തുക. കോവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധിയാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതിന് പിന്നിൽ.
അടുത്ത വർഷം ഡിസംബറിൽ റിലീസ് ചെയ്യാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നുവെന്നും അതിനിടെയാണ് കോവിഡ് എന്ന മഹാമാരി എല്ലാം തകിടം മറിച്ചതെന്നും കാമറൂൺ പറഞ്ഞു. ചിത്രം റിലീസ് ചെയ്യാൻ സാധിക്കാത്തതിൽ ഏറ്റവുമധികം ദുഃഖം തനിക്കാണെന്നും, എന്നാൽ ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനത്തിലും പാണ്ടോറയിലെ കഥാപാത്രങ്ങള്‍ക്കു ജീവൻ കൊടുക്കുന്ന വെറ്റാ ഡിജിറ്റലിന്റെ പ്രവർത്തനങ്ങളിലും താൻ പൂർണ സന്തോഷവാനാണെന്നും കാമറൂൺ വ്യക്തമാക്കി.
നിലവിൽ ന്യൂസിലാൻഡിൽ സിനിമയുടെ തുടര്‍ഭാഗങ്ങളുടെ ചിത്രീകരം തുടരുകയാണ്. എന്നാൽ അമേരിക്കയിൽ നടക്കുന്ന വിർച്വൽ പ്രൊഡക്‌ഷൻ ജോലികൾ ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന അവസ്ഥയാണ്.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…