ജയറാമിന്റെ ആദ്യ സംസ്‌കൃത സിനിമ ‘നമോ’യുടെ ട്രെയ്ലര്‍ പുറത്തുവിട്ട് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. ’സിനിമയ്ക്കായി ജയറാമിന്റെ രൂപമാറ്റവും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ അഭിനയവും ആശ്ചര്യപ്പെടുത്തി’ എന്നാണ് ട്രെയ്ലര്‍ റിലീസ് ചെയ്ത് ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചത്.
കുചേലന്റെയും കൃഷണന്റെയും സൗഹൃദത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ കുചേലനായാണ് ജയറാം വേഷമിടുന്നത്. മൊട്ടയടിച്ച് ശരീര ഭാരം 20 കിലോയോളം കുറച്ചാണ് കഥാപാത്രത്തിന് വേണ്ടി ജയറാം രൂപഭാവം മാറ്റിയിരിക്കുന്നത്. ആറ് ദേശിയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി.ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മ്മാണം- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്, കഥ, സംവിധാനം വിജീഷ് മണി തിരക്കഥ യു പ്രസന്നകുമാര്‍, ക്യാമറ- എസ് ലോകനാഥന്‍,പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്,ബി. ലെനിന്‍ ആണ് എഡിറ്റിംഗ്.
അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…
ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…
അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…
നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…
അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…