മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ തെലുങ്കിലേക്ക്. ലൂസിഫറിന്‍റെ റീമേക്ക് അവകാശം ചിരഞ്ജീവി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചിരഞ്ജീവിയുടെ തന്നെ പ്രോഡക്ഷന്‍ സംരംഭമായ കോണിടെല പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം തയാറാകുന്നത്.
‘ആചാര്യ’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം താരം ലൂസിഫര്‍ തെലുങ്ക് റീമേക്കിന്‍റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ ചിത്രത്തിന്‍റെ തിരക്കഥയുടെയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുടെയും പണിപ്പുരയിലാണ് സുജീത്. നടൻ പൃഥ്വിരാജ് സുകുമാരന്‍റെ കന്നി സംവിധാന സംരഭമായിരുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവി തന്നെയാകും അവതരിപ്പിക്കുക.
നേരത്തെ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യാൻ പൃഥ്വിരാജിനെ തന്നെയാണ് പരിഗണിച്ചത്. എന്നാല്‍, അദ്ദേഹം അല്ലു അർജുന്‍റെ ‘പുഷ്പ’യുടെ തിരക്കിലായതിനാൽ സുജീത്തിനെ ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുക്കുകയായിരുന്നു.
റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബിലെത്തി നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായിരുന്നു ലൂസിഫര്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’.
ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ബൈജു, ഷോണ്‍ തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. 2019 മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തിയത്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…