സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിന്റെ സുപ്രധാനമായ ഭാഗമാകാൻ മഞ്ജു വാര്യരെത്തുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ നേടിയിരുന്നു. നവംബറിൽ കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ച പടവെട്ടിൽ അദിതി ബാലൻ ആണ് നായിക.
അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി പടവെട്ടിനുണ്ട്. മഞ്ജു വാര്യർ എത്തുന്നതോടെ ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നീ പേരുകൾക്കൊപ്പം മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമായ ഒരു പേര് കൂടി ചേർക്കപ്പെടുകയാണ്.
ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന പടവെട്ടിൽ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ. ദീപക് ഡി. മേനോൻ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. 2020ൽ പടവെട്ട് റിലീസാവും.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…