കൊച്ചി: കേരളത്തില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മരട് ഫളാറ്റ് വിഷയമാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്, ധര്മജന്,ബൈജു, മനോജ് കെ ജയന്, നൂറിന്, ശീലുഅബ്രഹാം,സരയൂ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫോര്‍ മ്യൂസിക്സ് ആണ്.
ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ. നേരത്തെ പട്ടാഭിരാമന് വേണ്ടിയും മൂവരും ഒന്നിച്ചിരുന്നു. ബില്‍ഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മരട് ഫ്ലാറ്റിന് എങ്ങനെ നിര്‍മാണാവകാശം കിട്ടി. അതില്‍ നടന്ന ചതിയുടെ അറിയാക്കഥ ചിത്രത്തിലൂടെ പറയും. കൂടാതെ ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്ലാറ്റ് ഉടമകളുടെ ജീവിതം കൂടി ഞങ്ങളിതിലൂടെ പറയാന്‍ ശ്രമിക്കുന്നു.’ എന്നാണ് ചിത്രത്തിനെ കുറിച്ച് കണ്ണന് താമരക്കുളം പറഞ്ഞത്.
രവി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൈതപ്രം, മുരുകന് കാട്ടാക്കട എന്നിവരാണ് ഗാനരചന ഫോര്‍ മ്യൂസിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് സംഗീതം. സുനിത സുനിലും വാഴൂര്‍ ജോസുമാണ് വാര്‍ത്താ പ്രചരണം.
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…