Categories: Movies

ജയസൂര്യയുടെ പുതിയ ചിത്രം ‘സൂഫിയും സുജാതയും’ ഇന്ന് അര്‍ധരാത്രി ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യുന്നു

കൊച്ചി: ജയസൂര്യയും ബോളിവുഡ് താരം അതിഥി റാവു ഹൈദരിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘സൂഫിയും സുജാതയും’ ഇന്ന് അര്‍ധരാത്രി എത്തും. നരണിപ്പുഴ ഷാനവാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ഒരുക്കുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദത്തിലായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ് തീരുമാനിച്ചത്. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റല്‍ റിലീസ് നടക്കുന്നത്.

ആമസോണ്‍ പ്രൈമില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ചിത്രം ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ കാണാന്‍ കഴിയും. പ്രൈം മെമ്പര്‍ഷിപ്പ് ആദ്യമായി എടുക്കുന്നവര്‍ക്ക് ഒരുമാസം സ്ട്രീമിംഗ് സൗജന്യമാണ്.

ഒരുമാസത്തേക്ക് 129 രൂപയാണ് പ്രൈം സ്ട്രീമിംഗിന് ഈടാക്കുക. ഒരു വര്‍ഷത്തേക്ക് 999 രൂപയുടെ പാക്കേജും ലഭ്യമാണ്. ഇതിന് പുറമെ പ്രൈം മ്യൂസിക് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.

പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലാണ് അതിഥി റാവു മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് അതിഥി റാവു മലയാളത്തില്‍ വേഷമിടുന്നത്.

അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എം. ജയചന്ദ്രന്‍ സംഗീത സംവിധാനവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിനയ് ബാബുവാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.


Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

13 hours ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

16 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

17 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

17 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

17 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

19 hours ago